എപ്പോള്‍ വേണമെങ്കിലും തകര്‍ന്നു വീഴാവുന്ന കെട്ടിടം; ഇഴ ജന്തുക്കളുടെ ശല്യം വേറെ; മാണിമൂല ചെക്ക് പോസ്റ്റ് ഓഫീസ് ഇങ്ങനെയാണ്

red tag copyകാസര്‍ഗോഡ്: കേരളാ കര്‍ണ്ണാടക അതിര്‍ത്തിയിലെ കാസര്‍ക്കോട്ട് മാണിമൂല വില്‍പന നികുതി ചെക്ക് പോസ്റ്റ് പ്രവര്‍ത്തിക്കുന്നത് പരാധീനതകളുടെ നടുവില്‍. എപ്പോള്‍ വേണമെങ്കിലും തകര്‍ന്നു വീഴാവുന്ന വാടക കെട്ടിടത്തിലാണ് ചെക്ക് പോസ്റ്റിന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. വന മേഖലയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ചെക്ക് പോസ്റ്റ് ഓഫീസില്‍ ജീവനക്കാര്‍ക്ക് യാതൊരുവിധ അടിസ്ഥാന സൗകര്യങ്ങളുമില്ല.

രാത്രികാലങ്ങളായാല്‍ ഇഴ ജന്തുക്കളേയും വന്യമൃഗങ്ങളേയും പേടിച്ചു വേണം ഓഫീസ് ജീവനക്കാര്‍ക്ക് കഴിഞ്ഞു കൂടാന്‍. ഒരു ചെറിയ മഴ പെയ്താല്‍ പോലും കെട്ടിടം ചോര്‍ന്നൊലിക്കുമെന്ന് നാട്ടുകാര്‍ പറയുന്നു. പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കുന്നതിനുള്ള സൗകര്യങ്ങള്‍ പരിമിതമാണ്. പെട്ടെന്നൊരാവശ്യം വന്നാല്‍ വീടുകളില്‍ എത്തിപ്പെടാന്‍ പാടാണെന്നും നാട്ടുകാര്‍ വ്യക്തമാക്കുന്നു. അതിര്‍ത്തികളിലെ ചെക്കു പോസ്റ്റുകള്‍ ആധുനികവത്കരിക്കുമെന്ന് മാറി മാറി വരുന്ന സര്‍ക്കാരുകള്‍ പ്രഖ്യാപിക്കാറുണ്ടെങ്കിലും നടപടിയുണ്ടാകുന്നില്ല. സംസ്ഥാനത്തേക്ക് മദ്യ കടത്ത് ഉള്‍പ്പെടെ നിര്‍ബാധം നടക്കുന്ന ഇവിടെ എക്‌സൈസ് പരിശോധന സംവിധാനങ്ങളും കാര്യക്ഷമമല്ല.

 

KCN

more recommended stories