ബോവിക്കാനത്തെ വൈദ്യുതി മുടക്കം വ്യാപാരികള്‍ പ്രക്ഷോഭത്തിലേക്ക്

cops copyബോവിക്കാനം: ബോവിക്കാനത്തിന്റെ വിവിധ ഭാഗങ്ങില്‍ വൈദ്യുതി മുടക്കം പതിവായതോടെ വ്യാപാരികള്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു. മുടങ്ങുന്ന വൈദ്യുതി ദിവസങ്ങളോളം നീണ്ടു നില്‍ക്കുന്നതും പുണ്യ റമസാനില്‍ നോമ്പുതുറ സമയത്തും പ്രഭാത ഭക്ഷണനേരത്തും വൈദ്യുതി മുടങ്ങുന്നതും പതിവായിട്ടുണ്ട്. വൈദ്യുതി മുടക്കം ഹോട്ടല്‍, മില്‍മ, ഐസ്‌ക്രീം പാര്‍ല്ലര്‍ അടക്കമുള്ള സ്ഥാപനങ്ങളെയാണ് ഏറെ പ്രതികൂലമായി ബാധിക്കുന്നത്. വൈദ്യുതി മുടങ്ങുന്നതോടെ ഭക്ഷണപദാര്‍ത്ഥങ്ങളും മറ്റും നശിച്ചുപോകുന്നത് നിത്യസംഭവമാണ്.
കെ.എസ്.ഇ.ബി അധികൃതര്‍ ഇക്കാര്യത്തില്‍ ഗുരുതരമായ അനാസ്ഥയാണ് തുടരുന്നതെന്നും ഉത്തരവാദിത്വബോധമില്ലാതെ പെരുമാറുകയാണെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി മുളിയാര്‍ യൂണിറ്റ് ആരോപിച്ചു.
നിഷേധാത്മക നിലപാട് തുടര്‍ന്നാല്‍ ശക്തമായ നപടി സ്വീകരിക്കുമെന്ന് യൂണറ്റിന്റെ അടിയന്തിര യോഗം മുന്നറിയിപ്പ് നല്‍കി.
പ്രസിഡണ്ട് പി.എം.എം.റഹ്മാന്‍ അധ്യക്ഷ വഹിച്ചു. ജനറല്‍ സെക്രട്ടറി ഹംസ ചോയിസ് സ്വാഗതം പറഞ്ഞു. ഭാസ്‌ക്കരന്‍ ചേടിക്കാല്‍, മുതലപ്പാറ മുഹമ്മദ് ഹാജി, മഹ്മൂദ് മുളിയാര്‍, ഷാജു മുകാരിത്തോട്ടം, സനല്‍ മുണ്ടക്കൈ, ഹാരിസ് മുളിയാര്‍, മുസ്തഫ ബിസ്മില്ല, ആഷിഫ് ബെള്ളിപ്പാടി, ശ്രീധരന്‍ നായര്‍
സംസാരിച്ചു.

 

KCN

more recommended stories