കാസര്‍കോട് വീണ്ടും മുക്കുപണ്ട് തട്ടിപ്പ്: പെരുമ്പള ചെമ്മനാട് സഹകരണ ബാങ്കുകളില്‍ ലക്ഷങ്ങളുടെ മുക്കുപണ്ട തട്ടിപ്പ് കണ്ടെത്തി

Dream zoneകാസര്‍കോട്: സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ കാസര്‍കോട് ജില്ലയിലെ രണ്ട് സഹകരണ ബാങ്കുകളില്‍ കൂടി മുക്കപണ്ട തട്ടിപ്പ് കണ്ടെത്തി. കോളിയടുക്കത്തെ പെരുമ്പള സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്നും ചെമ്മനാട് സര്‍വ്വീസ് സഹകരണ ബാങ്കിന്റെ മേല്‍ പറമ്പ് സായാഹ്ന ശാഖയില്‍ നിന്നുമാണ് മുക്കുപണ്ടങ്ങള്‍ പണയപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയത്.

പെരുമ്പള സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്ന് 4.30 ലക്ഷവും ചെമ്മനാട് സഹകരണ ബാങ്കില്‍ നിന്ന് 2.25 ലക്ഷവുമാണ് മുക്കുപണ്ടങ്ങള്‍ പണയപ്പെടുത്തി തട്ടിയെടുത്തത്. ഇത് സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുട്ടത്തൊടി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ വിദ്യാനഗര്‍, നായന്‍മാര്‍മൂല ശാഖകളില്‍ നിന്ന് മുക്കുപണ്ടങ്ങള്‍ പണയപ്പെടുത്തി അഞ്ചുകോടിയോളം രൂപ തട്ടിയെടുത്ത സംഭവം പുറത്ത് വന്നതോടെയാണ് ജില്ലയിലെ എല്ലാ സഹകരണ ബാങ്കുകളിലും സഹകരണ സംഘങ്ങളിലും സഹകരണ വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡ് പരിശോധന ആരംഭിച്ചത്.

പിലിക്കോട് സര്‍വ്വീസ് സഹകരണ ബാങ്കിന്റെ കാലിക്കടവ് ശാഖയിലും മജ്ബയല്‍ സര്‍വ്വീസ് സഹകരണ ബാങ്കിലും ഉദുമ അര്‍ബന്‍ സൊസൈറ്റിയിലും മുക്കുപണ്ടങ്ങള്‍ പണയം വെച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പരിശോധനയില്‍ തെളിഞ്ഞു. അതേ സമയം മുട്ടത്തൊടി ബാങ്കിലും പിലിക്കോട് ബാങ്കിലും നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട് മാത്രമാണ് മുഖ്യപ്രതികള്‍ അടക്കമുള്ളവര്‍ അറസ്റ്റിലായത്. മറ്റു ബാങ്കുകളില്‍ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകളില്‍ പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ല.

 

KCN

more recommended stories