ഓഹരി വിപണിയിൽ മുന്നേറ്റം: സെൻസെക്സ് ആറാം ദിവസവും നേട്ടത്തിൽ

sensexമുംബൈ ∙ നേട്ടത്തോടെ വ്യാപാരം ആരംഭിച്ച ഓഹരി വിപണിയിൽ മുന്നേറ്റം. മുംബൈ ഓഹരി സൂചിക തു‌ടർച്ചയായ ആറാം ദിവസവും നേട്ടം കൈവരിച്ചു. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി കഴിഞ്ഞ പത്തു മാസത്തിനിടെ ഏറ്റവും ഉയർന്ന നിലയിലെത്തി. സെൻസെക്സ് 133.85 പോയിന്റ് നേട്ടത്തോ‌‌ടെ 27,278.76 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 42.35 പോയിന്റ് ഉയർന്ന് 8,370.70 ലും അവസാനിച്ചു. ഏഷ്യന്‍ വിപണിയും നേട്ടത്തോടെ ക്ലോസ് ചെയ്തു സമീപകാലത്ത് സർക്കാർ സാമ്പത്തിക മേഖലയിൽ നടത്തിയ പരിഷ്ക്കാരങ്ങളും 18ന് ആരംഭിക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ ചരക്കു സേവന നികുതി ബിൽ പാസാകുമെന്ന പ്രതീക്ഷയുമാണ് വിപണിക്ക് നേട്ടമായത്. യൂറോപ്യൻ കേന്ദ്രബാങ്ക് ഉൾപ്പെടെ ലോകമെമ്പാടുമുള്ള കേന്ദ്രബാങ്കുകൾ പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷ രാജ്യാന്തര വിപണിക്ക് ശക്തി പകർന്നു.

KCN

more recommended stories