കുടിവെള്ളത്തില്‍ ഉപ്പിന്റെ അംശം: ബി.ജെ.പി. ധര്‍ണ നടത്തി

bjp

കാസര്‍കോട്: കാസര്‍കോടിന്റെ കുടിവെള്ളപ്രശ്‌നം പരിഹരിക്കണമെന്ന ആവശ്യവുമായി ബി.ജെ.പി. ധര്‍ണ നടത്തി. ബുധനാഴ്ച വൈകിട്ട് 3.30ന് പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് ജില്ലാക്കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ധര്‍ണ നടത്തിയത്.  വര്‍ഷങ്ങളായി കാസര്‍കോട്ടെ ജനങ്ങളെ ഉപ്പുവെള്ളം കുടിപ്പിക്കുന്നത് ജനപ്രതിനിധികളുടെ കഴിവുകേടാണെന്ന് ബി.ജെ.പി. ചൂണ്ടിക്കാട്ടി. ദേശീയ സമിതി അംഗം എം.സഞ്ജീവ ഷെട്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് പി.സുരേഷ്‌കുമാര്‍ ഷെട്ടി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.കെ.ശ്രീകാന്ത്, സംസ്ഥാന സമിതി അംഗം പി.രമേശ്, സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രമീള.സി.നായ്ക് എന്നിവര്‍ സംസാരിച്ചു. എം.സുധാമ സ്വാഗതവും ഹരീഷ് നാരംപാടി നന്ദിയും പറഞ്ഞു. എസ്.കുമാര്‍, ജി.ചന്ദ്രന്‍, സുനില്‍.പി.ആര്‍, സരോജ.ആര്‍ ബള്ളാല്‍ എന്നിവര്‍ സംബന്ധിച്ചു.

KCN

more recommended stories