പുല്ലൂരില്‍ ലോറിയും പാല്‍വണ്ടിയും കൂട്ടിയിട്ച്ച് ഒരാള്‍ക്ക് പരിക്ക്

PULLUR PERIYA AACIDENTപുല്ലൂര്‍ : കാഞ്ഞങ്ങാട്-കാസര്‍കോട് ദേശീയപാതയിലെ പുല്ലൂര്‍ കേളോത്ത് ലോറിയും പാല്‍വണ്ടിയും കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം.

മില്‍മ പാല്‍ കയറ്റിവരികയായിരുന്ന മിനിലോറിയും നാഷണല്‍ പെര്‍മിറ്റ് ലോറിയുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ പാല്‍വണ്ടിയുടെ ഡ്രൈവര്‍ക്കാണ് പരിക്കേറ്റത്. വിവരമറിഞ്ഞ് നാട്ടുകാരും അമ്പലത്തറ പോലീസും സ്ഥലത്തെത്തി.
സ്ഥിരം വാഹനാപകടങ്ങള്‍ നടക്കുന്ന സ്ഥലമാണ് കേളോത്ത്. കാലവര്‍ഷം തുടങ്ങിയതോടെ ഇവിടെ അപകടങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്.

KCN

more recommended stories