ജില്ലയില്‍ വാഹന പരിശോധന കടുപ്പിച്ചു; കുടുങ്ങിയത് മുന്നൂറിലേറെ വാഹനങ്ങള്‍

police checking kasaragodകാസര്‍കോട്: ജില്ലയില്‍ പോലീസ് ചീഫ് ജി ജി തോംസണിന്റെ നേതൃത്വത്തില്‍ വ്യാഴാഴ്ച രാത്രി എട്ട് മണി മുതല്‍ പുലര്‍ച്ചെ വരെ പോലീസ് നടത്തിയ വ്യാപകമായ വാഹന പരിശോധനയില്‍ മുന്നൂറിലേറെ വാഹനങ്ങള്‍ പിടികൂടി. ലൈസന്‍സില്ലാതെയും ബന്ധപ്പെട്ട രേഖകളില്ലാതെയും സഞ്ചരിക്കുകയായിരുന്ന വാഹനങ്ങളാണ് പിടികൂടിയത്.

ജില്ലാ പോലീസ് ചീഫിനെകൂടാതെ ഡി വൈ എസ് പിമാര്‍, സി ഐമാര്‍, എസ് ഐമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ കവലകള്‍ തോറും പ്രധാന ജംഗ്ഷനുകള്‍ കേന്ദ്രീകരിച്ചുമാണ് വ്യാപകമായ വാഹന പരിശോധന നടത്തിയത്. രാത്രിയില്‍ നടക്കുന്ന കുറ്റകൃത്യങ്ങള്‍ ഒഴിവാക്കുന്നതിനും രേഖകളില്ലാതെ സഞ്ചരിക്കുന്ന വാഹനങ്ങള്‍ പിടികൂടുന്നതിനുമാണ് വ്യാപകമായ പരിശോധന നടത്തിയതെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

സര്‍ക്കാറില്‍ നിന്നും നേരത്തെ തന്നെ വാഹന പരിശോധന കര്‍ശനമാക്കാന്‍ പോലീസിന് നിര്‍ദേശം ലഭിച്ചിരുന്നു. കുട്ടികള്‍ വാഹനം ഓടിക്കുന്നതിനെതിരെ കഴിഞ്ഞ ദിവസങ്ങളില്‍ എല്ലാസ്ഥലത്തും പോലീസ് നടപടി ശക്തമാക്കിയിരുന്നു. നിരവധി കുട്ടി ഡ്രൈവര്‍മാരാണ് പോലീസിന്റെ വലയില്‍ കുടുങ്ങിയത്. ഇതിന്റെ പേരില്‍ രക്ഷിതാക്കള്‍ക്കും ആര്‍ സി ഉടമകള്‍ക്കുമെതിരെയാണ് കേസെടുത്തത്.

 

KCN

more recommended stories