കസബയുടെ റെക്കോര്‍ഡ് വഴിമാറുന്നു: ജനതാ ഗാരേജിന്റെ ടീസര്‍ 40 മണിക്കൂറില്‍ കണ്ടത് ഏഴ് ലക്ഷത്തിലധികം പേര്‍

janadha garegeമമ്മൂട്ടി ആരാധകര്‍ ആഘോഷമാക്കിയ കസബയുടെ ടീസര്‍ റെക്കോര്‍ഡ് മറിക്കടന്ന് മോഹന്‍ലാല്‍ ചിത്രം ജനതാ ഗാരേജിന്റെ ടീസര്‍. മലയാളത്തില്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ പേര്‍ കണ്ട ടീസര്‍ കസബയുടേതായിരുന്നു. ഈ റെക്കോര്‍ഡാണ് ജനതാ ഗാരേജിലൂടെ മോഹന്‍ലാല്‍ ചിത്രം തകര്‍ത്തിരിക്കുന്നത്. 24 മണിക്കൂറിനുള്ളില്‍ ഏഴ് ലക്ഷം പേരാണ് ജനതാ ഗാരേജിന്റെ മലയാളം ടീസര്‍ കണ്ടത്. മലയാളത്തിലെ സര്‍വ്വകാല റെക്കോര്‍ഡാണ് ജനതാ ഗാരേജിന്റേത്.

മോഹന്‍ലാലും ജൂനിയര്‍ എന്‍ടി ആറും പ്രധാന വേഷത്തിലെത്തുന്ന ജനതാ ഗാരേജ് തെലുങ്കിലും മലയാളത്തിലുമായാണ് പുറത്തിറങ്ങുന്നത്. തെലുങ്ക് ടീസറില്‍ മോഹന്‍ലാലിന് വലിയ പ്രധാന്യം ലഭിച്ചില്ലെന്ന പരാതി പരിഹരിച്ചാണ് മലയാളത്തില്‍ ടീസര്‍ പുറത്തിറക്കിയിരിക്കുന്നത്. റഹ്മാനും ടീസറില്‍ വലിയ പ്രധാന്യമുണ്ട്. ജനതാ ഗാരേജിന്റെ തെലുങ്ക് ടീസറിനൊപ്പമാണ് മലയാളം ടീസറും പുറത്തിറങ്ങിയത്. തെലുങ്ക് ടീസറിന്റെ വ്യൂ ഏകദേശം 24 ലക്ഷം പിന്നിട്ടുണ്ട്.

https://www.youtube.com/watch?v=T-LrAFxVqU4

മലയാളി താരം ഉണ്ണി മുകുന്ദന്‍ വില്ലന്‍ വേഷത്തില്‍ എത്തുന്ന എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മോഹന്‍ലാലിന്റെ അനുജനായി എണ്‍പതുകളിലെ മലയാളസിനിമയിലെ അവിഭാജ്യ ഘടകം റഹ്മാന്‍ എത്തുന്നു എന്നതും ആവേശം ഉണര്‍ത്തുന്നുണ്ട്. കൂടാതെ സായ്കുമാര്‍ മറ്റൊരു പ്രധാന വേഷത്തിലും അഭിനയിക്കുന്നു. നായികമാരുടെ നിരയില്‍ മലയാളി സാന്നിധ്യമായുള്ളത് നിത്യാമേനോനാണ്. സാമന്തയാണ് ചിത്രത്തിലെ മറ്റൊരു നായിക.

ബാഹുബലി താരം പ്രഭാസിന്റെ കരിയറിലെ മികച്ച ചിത്രമായ മിര്‍ച്ചിയുടെ സംവിധായകനായ കൊരത്തല ശിവയാണ് ചിത്രം ഒരുക്കുന്നത്. കഴിഞ്ഞ വര്‍ഷം സംവിധാനം ചെയ്ത മഹേഷ് ബാബു ചിത്രം സ്രിമാന്തുടുവും വന്‍ വിജയമായിരുന്നു. സിനിമയുടെ റിലീസിനായി വന്‍പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് തെലുങ്ക്-മലയാളി പ്രേക്ഷകര്‍.

 

KCN

more recommended stories