ജാമ്യത്തിലിറങ്ങിയ യുവാവ് വീണ്ടും അറസ്റ്റില്‍

കാസര്‍കോട്: മദ്യക്കടത്തുകേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ യുവാവിനെ വീണ്ടും കര്‍ണാടക നിര്‍മ്മിത വിദേശമദ്യവുമായി എക്‌സൈസ് അധികൃതര്‍ അറസ്റ്റ് ചെയ്തു. പൈവളിഗെ ബായിക്കട്ടയിലെ കിരണി (20) നെയാണ് കഴിഞ്ഞ ദിവസം രാത്രി മഞ്ചേശ്വരത്ത് വെച്ച് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുനില്‍ കുമാര്‍ പിള്ളയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. 93 കുപ്പികളിലായി 17ലിറ്റര്‍ മദ്യം കെ.എസ്.ആര്‍.ടി.സി ബസില്‍ കാസര്‍കോട് ഭാഗത്തേക്ക് കടത്തുകയായിരുന്നു. മദ്യക്കടത്തുകേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ കിരണ്‍ ജാമ്യവ്യവസ്ഥയുടെ ഭാഗമായി കഴിഞ്ഞ ദിവസവും കുമ്പള എക്‌സൈസ് റെയ്ഞ്ച് ഓഫീസില്‍ ഒപ്പിടാന്‍ എത്തിയിരുന്നു. ഓഫീസില്‍ ഹാജരായതിന് ശേഷമാണ് വീണ്ടും മദ്യം കടത്താന്‍ പോയത്. എക്‌സൈസ് ഉദ്യോഗസ്ഥരായ ആനന്ദകുമാര്‍, എം.വി ബാബുരാജന്‍, അബ്ദുല്ല, ബിജോയി, സജീവന്‍, വിനോദ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

KCN

more recommended stories