കാസറഗോഡ് ഗവ. മെഡിക്കല്‍ കോളേജ് ആശങ്ക വേണ്ട ആരോഗ്യ മന്ത്രി

cops perunna copyതിരുവനന്തപുരം : കാസറഗോഡ് ഗവ. മെഡിക്കല്‍ കോളേജ് പ്രവര്‍ത്തിയെക്കുറിച്ച് ആശങ്ക വേണ്ടെന്നും പ്രവര്‍ത്തി വേഗത്തിലാക്കുന്നതിന്റെ ഭാഗമായി പ്രത്യേക യോഗം വിളിക്കുമെന്നും ആരോഗ്യ മന്ത്രി കെ കെ ശൈലജ പറഞ്ഞു. എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ യുടെ നേതൃത്ത്വത്തില്‍ കാസറഗോഡ് ഗവ. മെഡിക്കല്‍ കോളേജ് ജനകീയ സമര സമിതി തിരുവനന്തപുരത്ത് വെച്ച് മന്ത്രിക്ക് നല്കിയ നിവേദനത്തിന് മറുപടി പറയുകയായിരുന്നു അദ്ധേഹം. അക്കാദമിക്ക് ബ്ലോക്കിന്റെ പണി ഉടന്‍ പൂര്‍ത്തീകരിക്കുക, നബാര്‍ഡ് അനുവദിച്ച 68 കോടി രൂപയുടെ ടെന്‍ഡറിന് അംഗീകാരം നല്‍കി ഹോസ്പിറ്റല്‍ ബ്ലോക്കിന്റെ പണി ഉടന്‍ ആരംഭിക്കുക, കണ്‍സള്‍ട്ടന്‍സി ഏജന്റായ കിറ്റ്‌കോയ്ക്ക് നല്‍കാനുള്ള അഡ്വാന്‍സ് തുക ഉടന്‍ നല്‍കുക, മെഡിക്കല്‍ കോളേജിനാവശ്യമായ തുക ബജറ്റില്‍ വകയിരുത്തുക, എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത ജില്ല എന്ന നിലയില്‍ മറ്റെല്ലാ മെഡിക്കല്‍ കോളേജിനെക്കാളും കാസറഗോഡ് മെഡിക്കല്‍ കോളേജിന് മുന്തിയ പരിഗണന നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമര സമിതി ഭാരവാഹികള്‍ ആരോഗ്യ മന്ത്രി, ധനകാര്യ മന്ത്രി, റെവെന്യു മന്ത്രി എന്നിവര്‍ക്ക് നിവേദനം നല്‍കിയത്. സമര സമിതി ഭാരവാഹികളായ മാഹിന്‍ കേളോട്ട്, എ കെ അഹമ്മദ് ഷെരീഫ്, കെ ശ്യാം പ്രസാദ്, സി എച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി, പ്രൊഫ ശ്രീനാഥ്, എം കെ രാധാകൃഷ്ണന്‍, ഫാറൂക്ക് കാസിമി, അജയന്‍ പരവനട്ക്കം, എന്നിവര്‍ നിവേദക സംഘത്തിലുണ്ടായിരുന്നു.

 

KCN

more recommended stories