ജില്ലയിലെ 17 വകുപ്പുകളിലെ ഫയലുകള്‍ മുഴുവനും മലയാളത്തില്‍

mlകാസര്‍കോട്:    ഔദ്യോഗികഭാഷ മലയാളമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ 17 വകുപ്പുകള്‍ ഫയലുകള്‍ മലയാളത്തിലേക്ക് മാറ്റുന്നതില്‍ 100 ശതമാനം ലക്ഷ്യം കൈവരിച്ചതായി ഔദ്യോഗികഭാഷാ അവലോകന യോഗം വിലയിരുത്തി.  കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ അധ്യക്ഷത വഹിച്ചു.  100 ശതമാനം ലക്ഷ്യം കൈവരിക്കാത്ത മറ്റ് വകുപ്പുകള്‍ക്കും ക്രമാനുഗതമായ പുരോഗതി വരുത്താന്‍ സാധിക്കണമെന്ന് അവലോകന യോഗത്തില്‍ പങ്കെടുത്ത ഔദ്യോഗികഭാഷാ വിഭാഗം സെക്ഷന്‍ ഓഫീസര്‍ പി.പി ശ്രീകുമാര്‍ അഭിപ്രായപ്പെട്ടു ഔദ്യോഗികഭാഷാനിയമം അടുത്ത സമ്മേളനത്തില്‍ നിയമസഭയില്‍ അവതരിപ്പിക്കുന്നതോടെ ഇതിന് കൂടുതല്‍ പ്രാധാന്യം ലഭിക്കും. എല്ലാ വകുപ്പുകളും ഓരോ മാസവും അഞ്ചാം തീയ്യതിക്കു മുമ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ശ്രദ്ധിക്കണം 50 ശതമാനത്തില്‍ താഴെയുള്ള വകുപ്പുകള്‍ ഘട്ടംഘട്ടമായി ഫയലുകള്‍ മലയാളത്തിലേക്ക് മാറ്റുവാനുള്ള ഊര്‍ജ്ജിതശ്രമങ്ങള്‍ നടത്തണമെന്നും അദ്ദേഹം പറഞ്ഞു.  ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ് കുര്യാക്കോസ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഓമന രാമചന്ദ്രന്‍, ഹുസൂര്‍ ശിരസ്തദാര്‍ പി.കെ ശോഭ തുടങ്ങിയവര്‍ യോഗത്തില്‍  പങ്കെടുത്തു.

KCN

more recommended stories