ഏകാന്തതയുടെ പത്തുവര്‍ഷങ്ങള്‍ക്ക് വിട; വീടിന്റെ അകത്തളങ്ങളില്‍ നിന്ന് ഇക്കു പുറം ലോകത്തിന്റെ വെളിച്ചത്തിലേക്ക്

ikkuനന്മയോടെ സീതാംഗോളിക്കാര്‍
മുചക്ക വാഹനം കൈമാറി

അപകടത്തില്‍പ്പെട്ട് നട്ടെല്ല് തകര്‍ന്ന് കിടപ്പിലായ ഇക്കുവിന്റെ മുചക്രവാഹനമെന്ന മോഹം അറിഞ്ഞ നിമിഷത്തില്‍ തന്നെ സീതാംഗോളി പ്രവാസി വാട്‌സ്ആപ്പ് കൂട്ടായ്മയാണ് വാഹനം നല്‍കാന്‍ മുന്നോട്ട് വന്നത്.
വിവിധ രാജ്യങ്ങളില്‍ നിന്ന് നിരവധിപേര്‍ വാഹന വാഗ്ദാനവുമായി വന്നിരുന്നു
കൈമാറ്റ ചടങ്ങില്‍ സീതാംഗോളി ജമാഅത്ത് ഭാരവാഹികള്‍ക്ക് പുറമെ വാട്‌സ് ആപ്പ് ഗ്രൂപ്പ് മെമ്പര്‍മാരായ എസ്.പി.ഹാരിസ്, സിദ്ദീഖ് കുഞ്ചാര്‍, ഡി.കാസിം, എസ്.എം.ബദറുദ്ദീന്‍, വാര്‍ഡ് മെമ്പര്‍ ഇ.കെ.മുഹമ്മദ്, ഇച്ചു തളങ്കര സംബന്ധിച്ചു
ഇനി പെട്ടികട തുടങ്ങാനുള്ള ഒരു കൈ സഹായമാണ് ഇക്കുവിന് വേണ്ടത്

എബി കുട്ടിയാനം

 

KCN

more recommended stories