രണ്ടു മാസത്തിനിടെ ബൈക്കിന് കേടുപാട്; നഷ്ടപരിഹാരം നൽകാൻ കോടതി വിധി

bikeകാഞ്ഞങ്ങാട്∙ വാങ്ങി രണ്ടു മാസം പിന്നിടുമ്പോഴേക്കും ഇരുചക്രവാഹനത്തിനു കേടുപാട് സംഭവിച്ചതിനെ തുടർന്നു നഷ്ടപരിഹാരം നൽകാൻ കാസർകോട് ഉപഭോക്തൃ തർക്ക പരിഹാര കോടതി വിധി. ചെറുവത്തൂർ വെങ്ങാട്ടെ കെ.കെ.പ്രമോദിന്റെ പരാതിയിലാണ് കോടതി ഇടപെടൽ. കേടായ ഭാഗം മാറ്റി നൽകുന്നതിനു പുറമേ 10000 രൂപ നഷ്ടപരിഹാരവും 6000 രൂപ കോടതി ചെലവും നൽകണമെന്ന് കൊവ്വൽപള്ളിയിലെ പേസ് ഹോണ്ട മാനേജർക്കെതിരായ വിധിയിൽ പറയുന്നു. അഞ്ചു വർഷത്തേക്ക് സർവീസ് വാറന്റിയോടെയാണ് വാഹനം വാങ്ങിയത്. രണ്ടു മാസം കഴിയുമ്പോഴേക്കും ഇതിന്റെ സെന്റർ സ്റ്റാൻഡിനും ഫൂട്ട് റെസ്റ്റിനും പെയ്ന്റ് പോയതടക്കമുള്ള കേടുപാടുകൾ സംഭവിച്ചു. കടയുടെ മാനേജരെ ബന്ധപ്പെട്ടപ്പോൾ സാധനം എത്തുന്ന മുറയ്ക്ക് മാറ്റി നൽകാമെന്ന് അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ലെന്നും പ്രമോദ് കോടതിയെ അറിയിച്ചു. എന്നാൽ, മികച്ച സേവനം ഉറപ്പു നൽകാമെങ്കിലും ഇതിന്റെ ചെലവ് ഉപഭോക്താവ് തന്നെ വഹിക്കണമെന്ന നിലപാടിലായിരുന്നു കടയുടെ മാനേജർ. ഉപഭോക്താവിനു ഉറപ്പു നൽകേണ്ട സേവനത്തിൽ വീഴ്ച വന്നുവെന്നു കാണിച്ചാണ് കോടതിയുടെ വിധി.

KCN

more recommended stories