ഹൊസങ്കടിയില്‍ മീന്‍ ലോറി സ്‌കൂട്ടറിലിടിച്ച് യുവതി മരിച്ചു

educare copyഹൊസങ്കടി: ഹൊസങ്കടിയില്‍ മീന്‍ ലോറി സ്‌കൂട്ടറിലിടിച്ച് യുവതി മരിച്ചു. ഭര്‍ത്താവും കുഞ്ഞും നിസാരപരിക്കുകളോടെ രക്ഷപ്പെട്ടു. തിങ്കളാഴ്ച വൈകിട്ട് മൂന്നു മണിയോടെയാണ് സംഭവം. പാവൂരിലെ അബ്ബാസിന്റെ ഭാര്യ മുനീബ (25)ആണ് മരിച്ചത്. ഭര്‍ത്താവ് അബ്ബാസും (31), മകള്‍ നുസൈബ (ഒന്നര)യുമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.

പാവൂരില്‍ നിന്നും മഞ്ചേശ്വരം ഭാഗത്തേക്ക് പോവുകയായിരുന്നു സ്‌കൂട്ടര്‍. കാസര്‍കോട്ട് നിന്ന് മംഗളൂരുവിലേക്ക് പോവുകയായിരുന്ന മീന്‍ ലോറി ഇടിക്കുകയായിരുന്നു. ഇടിയില്‍ റോഡിലേക്ക് തെറിച്ചുവീണ മുനീബയുടെ ദേഹത്തിലൂടെ മീന്‍ ലോറിയുടെ ടയര്‍ കയറിറങ്ങുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് മരണം സംഭവിച്ചു. മുനീബയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മംഗല്‍പാടി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. വിവരമറിഞ്ഞ് മഞ്ചേശ്വരം പോലീസും സ്ഥലത്തെത്തി.

 

KCN

more recommended stories