അതിവേഗ റെയില്‍വെ കാസര്‍കോടിനെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് മുസ്ലിം ലീഗ് ധര്‍ണ 26ന്

homstyle new copyകാസര്‍കോട്: അതിവേഗ റെയില്‍ സാധ്യതാ പഠനത്തില്‍നിന്ന് കാസര്‍കോടിനെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് മുസ്ലിം ലീഗ് കാസര്‍കോട് നിയോജക മണ്ഡലം കമ്മറ്റി 26ന് ധര്‍ണ നടത്തും. ചൊവ്വാഴ്ച വൈകിട്ട് നാലുമണിക്ക് കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്താണ് ധര്‍ണ. ജില്ലയെക്കൂടി ഉള്‍പ്പെടുത്തി റെയില്‍പാത മംഗലാപുരംവരെ നീട്ടുന്നതിനുള്ള സര്‍വേ നടത്താന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് എല്‍.എ.മഹമ്മൂദ് ഹാജി അധ്യക്ഷത വഹിച്ചു. എ.അബ്ദുള്‍റഹ്മാന്‍, എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ, ടി.ഇ.അബ്ദുള്ള, ഹാഷിം കടവത്ത്, അബ്ദുറഹിമാന്‍ ഹാജി പട്ടഌ ജനറല്‍ സെക്രട്ടറി എ.എ.ജലീല്‍, മാഹിന്‍ കേളോട്ട് എന്നിവര്‍ സംസാരിച്ചു

 

KCN

more recommended stories