ഉദുമ ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പ്; ഇരുമുന്നണികള്‍ക്കും നിര്‍ണായകം

malabar wedding copyകാസര്‍കോട്: ജില്ലാ പഞ്ചായത്തിന്റെ ഭാവി നിര്‍ണയിക്കുന്ന ഉദുമ ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പ് പ്രചരണം ഉച്ചസ്ഥായിയില്‍. ഭരണം നിലനിര്‍ത്താന്‍ യുഡിഎഫും അട്ടിമറി വിജയം നേടാന്‍ ഇടതുമുന്നണിയും രംഗത്തിറങ്ങിയതോടെ പോരാട്ടത്തിന് ചൂട് ഏറി. ഇരുമുന്നണികള്‍ക്കും വെല്ലുവിളി ഉയര്‍ത്തി ബിജെപിയും മത്സരരംഗത്തുണ്ട്.

കഴിഞ്ഞ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ 17 അംഗ ഭരണസമിതിയില്‍ യുഡിഎഫ് എട്ടും ഇടതുമുന്നണി ഏഴും ബിജെപി രണ്ട് സീറ്റുമാണ് നേടിയത്. ഒരംഗത്തിന്റെ ബലത്തിലാണ് ഇടതുമുന്നണിയില്‍ നിന്നും യുഡിഎഫ് ഭരണം പിടിച്ചെടുത്തത്. കോണ്‍ഗ്രസിലെ പാദൂര്‍ കുഞ്ഞാമുഹാജിയുടെ നിര്യാണത്തെത്തുടര്‍ന്നാണ് ഉദുമ ഡിവിഷനില്‍ ഉപതെരഞ്ഞെടുപ്പിന് വഴിയൊരുങ്ങിയത്. ഇരുപക്ഷത്തിനും നിര്‍ണ്ണായകമായ തെരഞ്ഞെടുപ്പ് ഇതോടെ സംസ്ഥാന രാഷ്ട്രീയത്തില്‍ ചര്‍ച്ചാവിഷയമാവുകയാണ്. യുഡിഎഫില്‍ പാദൂരിന്റെ മകന്‍ ഷാനവാസാണ് സ്ഥാനാര്‍ഥി.

എല്‍ഡിഎഫില്‍ ഐഎന്‍എല്ലിലെ മൊയ്തീന്‍ കുഞ്ഞി കളനാടാണ് മത്സരരംഗത്തുള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 6000ത്തോളം വോട്ടുകള്‍ നേടിയ ബിജെപിയും സാന്നിധ്യം ഇരുമുന്നണികള്‍ക്കും വെല്ലുവിളി ഉയര്‍ത്തുന്നു. കഴിഞ്ഞ തവണ യുഡിഎഫിന് 6437 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്. ഈമാസം 28നാണ് ഉദുമയിലെ ഉപതെരഞ്ഞെടുപ്പ്.

KCN

more recommended stories