ചെറുവത്തൂര്‍ ക്ലീന്‍ പഞ്ചായത്താകുന്നു

cheruvathur panchayathകാസര്‍കോട് : ചെറുവത്തൂരിനെ ക്ലീന്‍ പഞ്ചായത്താക്കാന്‍ ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് തല യോഗം തീരുമാനിച്ചു. ഗ്രാമ പഞ്ചായത്ത് പരിധിയിലെ മുഴുവന്‍ വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും കഴുകിയുണക്കിയ മാലിന്യങ്ങള്‍ ആഗസ്റ്റ് 7 മുതല്‍ വളണ്ടിയര്‍മാര്‍ ശേഖരിക്കും. ഇത് പിന്നീട് റിസൈക്ലിങ് യൂണിറ്റില്‍ എത്തിക്കും. പദ്ധതിയുടെ മുന്നൊരുക്കത്തിന്റെ ഭാഗമായി വാര്‍ഡ് ശുചിത്വ സമിതികള്‍ ചേരും. യോഗത്തില്‍ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ നാരായണന്‍ അധ്യക്ഷത വഹിച്ചു.

 

KCN

more recommended stories