കടം തീര്‍ത്ത് സുമനസ്‌ക്കര്‍; ആയിഷയ്ക്കും മക്കള്‍ക്കും പെരുവഴിയിലിറങ്ങേണ്ടതില്ല ആ വീട് ഇനി അവര്‍ക്ക് സ്വന്തം

ayisha
എബി കുട്ടിയാനം
വീട് നിര്‍മ്മാണത്തിനായി ബാങ്കില്‍ നിന്നെടുത്ത വായ്പയില്‍ ഒരു ഗഡു പോലും തിരിച്ചടക്കാനാവാതെ പലിശയായി കുന്നുകൂടി വാതിലിന് മുന്നില്‍ ജപ്തി നോട്ടീസ് പതിഞ്ഞപ്പോള്‍ പകച്ചുപോയ ബോവിക്കാനം മൂലനടുക്കത്തെ ആയിഷയുടെ മുന്നിലേക്ക് സുമനസ്‌ക്കരുടെ സഹായം നീളുകയായിരുന്നു.
ആവശ്യമായ 1,3000 രൂപയില്‍ അമ്പത്തി അയ്യായിരം രൂപ മൂലനടക്കം പ്രവാസി കൂട്ടായ്മയും, അര ലക്ഷം ആസ്‌ത്രേലിയയിലുള്ള  ഒരു സുമനസ്‌ക്കനും ബാക്കി തുക വിവിധ വ്യക്തികളും നല്‍കി.
ഒരു മാസം മുമ്പാണ് കെ.സി.എന്‍ ഈ വാര്‍ത്ത നല്‍കിയത്

KCN

more recommended stories