ജില്ലയിലെ വീടുകളില്‍ സമ്പൂര്‍ണ്ണ വൈദ്യുതീകരണം; ഇപ്പോള്‍ അപേക്ഷിക്കാം

bulbകാസര്‍കോട്: സംസ്ഥാന ഗവണ്‍മെന്റിന്റെയും സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെയും സഹകരണത്തോടെ വൈദ്യുതീകരിക്കാത്ത വീടുകളില്‍ അടുത്ത വര്‍ഷം മാര്‍ച്ച് മാസത്തോടെ വൈദ്യുതി എത്തിക്കുന്നതിന് സമ്പൂര്‍ണ്ണ വൈദ്യുതീകരണം മൂന്നാം ഘട്ടം നടപ്പിലാക്കും. ഇതിലേക്കായി വൈദ്യുതി ലഭിക്കാത്ത വീടുകളില്‍ വെതര്‍ പ്രൂഫ് കണക്ഷന്‍ എടുക്കത്തക്ക വിധത്തില്‍ വിതരണ ലൈനുകള്‍ പുതുതായി നിര്‍മ്മിക്കും. ബി പി എല്‍ വിഭാഗത്തില്‍പ്പെടാത്ത ഗാര്‍ഹിക ഉപഭോക്താക്കള്‍ കണക്ഷന് ആവശ്യമായ തുക വൈദ്യുതിബോര്‍ഡില്‍ അടയ്ക്കണം.
ബി പി എല്‍ വിഭാഗത്തില്‍പ്പെടുന്നവരുടെ വീടുകളില്‍ വയറിംഗ് ചെയ്തിട്ടില്ലായെങ്കില്‍ വയറിംഗ് ജോലി പൂര്‍ത്തിയാക്കി വെതര്‍പ്രൂഫ് സര്‍വ്വീസ് കണക്ഷന്‍ ഗ്രാമപ്രദേശങ്ങളിലുളളവര്‍ക്ക് ഡി ഡി യു ജി ജെ വൈ യില്‍ ഉള്‍പ്പെടുത്തിയും ഈ പദ്ധതി നിലവിലില്ലാത്ത സ്ഥലങ്ങളിലെ ബി പി എല്‍ വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് പ്രോജക്ട് എസ്റ്റിമേറ്റില്‍പ്പെടുത്തിയും വൈദ്യുതീകരിക്കും.
വൈദ്യുതീകരണ ലൈനുകള്‍ നിര്‍മ്മിക്കുന്നതിന് തടസ്സമുളള സ്ഥലങ്ങളിലും വനം വകുപ്പിന്റെ അനുമതി ലഭിക്കാത്ത സ്ഥലങ്ങളിലും ഡീസെന്‍ട്രലൈസ്ഡ് ഡിസ്ട്രിബ്യൂഷന്‍ ജനറേഷന്‍ മുഖേന വൈദ്യുതി ലഭ്യമാക്കും. ഈ അവസരം പ്രയോജനപ്പെടുത്തുന്നതിന് നിര്‍ദ്ദിഷ്ട മാതൃകയിലുളള ഫോറത്തില്‍ അതാത് പ്രദേശത്തെ സെക്ഷന്‍ ഓഫീസുകളിലെ അസിസ്റ്റന്റ് എഞ്ചിനീയര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. സെപ്റ്റംബര്‍ എട്ടുവരെ രജിസ്‌ട്രേഷന്‍ ചെയ്യാം. സെപ്റ്റംബര്‍ എട്ടിന് ലഭിക്കുന്ന അപേക്ഷകള്‍ പരിശോധിച്ച് സെപ്റ്റംബര്‍ ഒമ്പതിന് കരട് ലിസ്റ്റും 20 ന് അന്തിമ ലിസ്റ്റും പ്രസിദ്ധീകരിക്കും.

 

KCN

more recommended stories