ബേക്കല്‍ വാഹനാപകടം: ഡിസിസി ജനറല്‍ സെക്രട്ടറിയെ റിമാണ്ട് ചെയ്തു

homstyle copyവഴിലൂടെ നടന്നുപോവുകയായിരുന്ന വിദ്യാര്‍ത്ഥികളുടെ നേര്‍ക്ക് കാര്‍ പാഞ്ഞുകയറുകയും ഒരു വിദ്യാര്‍ത്ഥി മരിക്കകയും ചെയ്ത സംഭവത്തില്‍ അപകടത്തില്‍പ്പെട്ട കാര്‍ ഓടിച്ച ഡിസിസി ജനറല്‍ സെക്രട്ടറി മത്സ്യ തൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ടുമായ തൃക്കണ്ണാട്ടെ വി.ആര്‍.വിദ്യാസാഗറിനെ ബേക്കല്‍ പോലീസ് അറസ്റ്റു ചെയ്തു. കാഞ്ഞങ്ങാട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ച്ചത്തേക്ക് റിമാന്റ് ചെയ്തു. മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കും മദ്യപിച്ച് വാഹനമോടിച്ചതിനുമാണ് കേസ്. ഞായറാഴ്ച വൈകിട്ടായിരുന്നു അപകടം. ബേക്കന്‍ തമ്പ്രാന്‍ വളപ്പിലെ പ്രശാന്താണ് കാറിടിച്ച് മരിച്ചത്. പ്രശാന്തിനോടൊപ്പമുണ്ടായിരുന് വിജയ്, ശരത്, ജിത്തു എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു.

അപകടം നടന്ന ശേഷം ഒളിവില്‍ പോയ വിദ്യാസാഗറിനുവേണ്ടി പോലീസ് വ്യാപകമായ അന്വേഷണത്തിലായിരുന്നു. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ ഉദുമയിലുള്ളതായി തിരിച്ചറിഞ്ഞു. പിടിയിലാകുമെന്ന് ഉറപ്പായതോടെ പോലീസിനുമുന്നില്‍ ഹാജരാവുകയായിരുന്നു.

 

KCN

more recommended stories