ശ്രദ്ധിക്കുക പര്‍ദ്ദയിട്ട സുന്ദരി കളവ് പറഞ്ഞ് ജനങ്ങളില്‍ നിന്നും പണം തട്ടുന്നത് പതിവാക്കിയിട്ടുണ്ട്

kannan-copyകാസര്‍കോട്: നിരവധി പേരില്‍ നിന്നും നുണ പറഞ്ഞ് നാട്ടുകാരെ പറ്റിച്ച് പൈസ കൈക്കലാക്കുന്ന സുന്ദരിയായ സ്ത്രീ ഒരു പക്ഷേ നിങ്ങളെ സമീപിച്ചേക്കാം. രണ്ട് മാസം കാസര്‍കോട്ടെ ഒരു മാധ്യമ പ്രവര്‍ത്തകനില്‍ നിന്നും ഈ സ്ത്രീ കരഞ്ഞുകൊണ്ട് കുട്ടിക്ക് മരുന്ന് വാങ്ങിക്കാന്‍ 500രൂപ വേണം എന്ന് പറഞ്ഞ് കൈക്കാലാക്കിയിരുന്നു. കുട്ടിക്ക് മരുന്ന് വാങ്ങിക്കാന്‍ 500 രൂപ വേണം എന്ന് പറഞ്ഞ് കൈക്കലാക്കിയിരുന്നു. നാളെ ഇതേ സമയത്ത് ഇവിടെ പൈസ എത്തിക്കാമെന്ന് പറഞ്ഞാണ് പൈസ വാങ്ങിയത്. അപ്പോള്‍ തന്നെ ഈ സ്ത്രീ ഒരു നമ്പറും ഈ മാധ്യമ പ്രവര്‍ത്തകന് നല്‍കി. രണ്ട് ദിവസം കഴിഞ്ഞ് ഈ നമ്പരില്‍ വിളിച്ചപ്പോഴാണ് ചതി മനസ്സിലായത്. എന്നാല്‍ സെപ്തമ്പര്‍ 21-ാം തിയ്യതി ഇതേ സ്ത്രീ മറ്റൊരാളുടെ പക്കലില്‍ നിന്നും പണം വാങ്ങാന്‍ ശ്രമിക്കുന്നത് ശ്രദ്ധയില്‍ പെട്ട മാധ്യമ പ്രവര്‍ത്തകന്‍ തടയുകയായിരുന്നു. പെട്ടന്ന് കാര്യം മനസ്സിലായ സ്ത്രീ തൊട്ടടുത്ത ഒരു ഓട്ടോയില്‍ കയറി സ്ഥലം വിട്ടു. ഡോക്ടറെ കാണിച്ച കുറിപ്പുമൊക്കെ കാണിക്കും. ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഒരാളില്‍ നിന്നും 200 രൂപ കൈപ്പറ്റിയതായും വിവരമുണ്ട്. അതു കൊണ്ട് ഈ വിവരം ജനങ്ങളുടെ ശ്രദ്ധയില്‍ കൊണ്ട് വരികയാണ.് ഇങ്ങനെ ആരെങ്കിലും രൂപ ആവശ്യപ്പെട്ടാല്‍ സുന്ദരിയുടെ മുഖം കണ്ട് നല്‍കരുത്. സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട.

KCN

more recommended stories