ഇന്ത്യക്കാരെ തന്തയ്ക്ക് പിറക്കാത്തവരെന്ന് വിളിച്ചു; പാക് നടനെ ബ്രിട്ടീഷ് ചാനല്‍ പുറത്താക്കി

fashio-gold-size-copyലണ്ടന്‍: ഇന്ത്യാവിരുദ്ധ പരാമര്‍ശം ട്വിറ്ററില്‍ നടത്തിയതിന് പാക് വംശിജനായ ടെലിവിഷന്‍ താരത്തെ ബ്രിട്ടീഷ് ചാനല്‍ പുറത്താക്കി. ലോകത്തിലെ ഏറ്റവും ജനപ്രീതിയുള്ള ടെലിവിഷന്‍ സീരിയലില്‍ നിന്നാണ് താരത്തെ പുറത്താക്കിയത്. മാര്‍ക്ക് അന്‍വര്‍ എന്ന 45കാരനാണ് പുറത്തായത്. ഇദ്ദേഹത്തിന്റെ ട്വീറ്റ്, അസ്വീകാര്യവും വംശീയവിദ്വേഷം വളര്‍ത്തുന്നതുമാണെന്ന് ഐടിവി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. വിഷയത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചുകഴിഞ്ഞു. മാഞ്ചസ്റ്റര്‍ പോലീസ് ഉടന്‍ കേസെടുത്ത് മാര്‍ക്കിനെതിരെയുള്ള നിയമനടപടികള്‍ ആരംഭിക്കുമെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്.
ഇന്ന് മിറര്‍ ദിനപത്രം മാര്‍ക്കിന്റെ ട്വീറ്റിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇതിലെ തുടര്‍ന്നാണ് ഇടന്‍ നടപടി സ്വീകരിക്കാന്‍ ചാനല്‍ തീരുമാനിച്ചത്. കാശ്മീരിലെ ആളുകളെ സഹോദരന്മാരെന്ന് അഭിസംബോധന ചെയ്ത ട്വീറ്റില്‍, ഇന്ത്യക്കാരെ തന്തയ്ക്ക് പിറക്കാത്തവരെന്നാണ് വിളിച്ചിരിക്കുന്നത്. ഈ ട്വീറ്റ് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍, അടിയന്തിരമായി മാര്‍ക്കിനെ പുറത്താക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നാണ് ഐടിവി വക്താവ് പറയുന്നത്. പ്രണയിച്ച് വഞ്ചിക്കുന്നയാളുടെ വേഷമാണ് സീരിയലില്‍ മാര്‍ക്ക് കൈകാര്യം ചെയ്തിരുന്നത്. നിലവില്‍ മാര്‍ക്കിനെ വെച്ച് ഷൂട്ട് ചെയ്ത എപ്പിസോഡുകള്‍ കാണിക്കുമെന്നും, ഇനി ഒരു എപ്പിസോഡില്‍ പോലും പുതിയതായി അഭിനയിപ്പിക്കില്ലെന്നും ചാനല്‍ അറിയിച്ചിട്ടുണ്ട്. ക്യാപ്റ്റന്‍ ഫിലിപ്‌സ്, 51സ്റ്റ് സ്റ്റേറ്റ് എന്നീ ഹോളിവുഡ് സിനിമകളിലും മാര്‍ക്ക് അഭിനയിച്ചിരുന്നു. ലോകത്തിലെ ഏറ്റവും ജനപ്രീതിയുള്ള സീരിയലെന്ന് അറിയപ്പെടുന്ന കൊറോണേഷന്‍ സ്ട്രീറ്റിലെ അഭിനേതാവാണ് മാര്‍ക്ക് അന്‍വര്‍. 2014ലാണ് മാര്‍ക്ക് ഈ സീരിയലില്‍ അഭിനയിക്കാനാരംഭിച്ചത്. സീരിയലിന്റെ ചരിത്രത്തില്‍ അഭിനേതാക്കളിലെ ആദ്യത്തെ മുസ്ലീം മതവിശ്വാസിയുമായിരുന്നു മാര്‍ക്ക്.

മാര്‍ക്കിന്റെ ട്വീറ്റിനെ തുടര്‍ന്ന് പാക്കിസ്ഥാന്‍ സ്വദേശികളായ അഭിനേതാക്കളെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയിലും പലരും രംഗത്തെത്തിയിരുന്നു. സംഭവത്തെ തുടര്‍ന്ന് മാര്‍ക്ക് തന്റെ ട്വിറ്റര്‍ അക്കൗണ്ടിപ്പോള്‍ പ്രൊട്ടക്റ്റഡാക്കി വെച്ചിരിക്കുകയാണ്. ഇതിനാല്‍ തന്നെ കൂടുതലാളുകള്‍ക്ക് ട്വീറ്റുകള്‍ കാണാനാകുന്നില്ല . പക്ഷെ, സ്‌ക്രീന്‍ഷോട്ടുകള്‍ വ്യാപകമായി തന്നെ പ്രചരിക്കുന്നുണ്ട്.

80ലക്ഷത്തോളം കാഴ്ചക്കാരുള്ള ബ്രിട്ടനിലെയും ലോകത്തിലെയും തന്നെ ഏറ്റവും പ്രധാനപ്പെട്ട ടിവി സീരീയലാണ് കൊറോണേഷന്‍ സ്ട്രീറ്റ്. 1960ല്‍ ആരംഭിച്ച സീരീയല്‍ ഇപ്പോളും തുടരുകയാണ്. ഈ സീരിയലിലെ അഭിനയമാണ് ഇന്ത്യാവിരുദ്ധപരാമര്‍ശത്തിന്റെ പേരില്‍ മാര്‍ക്കിന് നഷ്ടമായിരിക്കുന്നത്.

 

KCN

more recommended stories