രാഹുല്‍ ഗാന്ധിക്ക് നേരെ ചെരിപ്പേറ്

rossi-romany-copyലഖ്‌നോ: ഉത്തര്‍ പ്രദേശിലെ സീതാപൂരില്‍ റോഡ് ഷോ നടത്തുന്നതിനിടെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് നേരെ ചെരിപ്പേറ്. ചെരിപ്പെറിഞ്ഞ ആളെ പൊലീസ് അറ്‌സറ്റ് ചെയ്തു. ചെരിപ്പ് രാഹുല്‍ഗാന്ധിയുടെ ശരീരത്തില്‍ പതിച്ചില്ല.

റോഡ് ഷോ നടത്തുന്നതിനിടെ തന്റെ നേരെ ആരോ ചെരിപ്പെറിഞ്ഞു. അതെന്റെ ശരീരത്തില്‍ പതിച്ചില്ല. എത്ര ചെരുപ്പെറിഞ്ഞാലും പിറകോട്ട് പോവില്ലെന്ന് തന്നെയാണ് തനിക്ക് ബി.ജെ.പിയോടും ആര്‍.എസിനോടും പറയാനുള്ളതെന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചു. നിങ്ങള്‍ വിദ്വേഷത്തില്‍ വിശ്വസിക്കുമ്പോള്‍ സമാധാനത്തിലും സ്‌നേഹത്തിലുമാണ് താന്‍ വിശ്വസിക്കുന്നതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

 

 

KCN

more recommended stories