ട്രെയിന്‍ യാത്രയ്ക്കിടെ ബാഗ് എലി കരണ്ടുവെന്ന് നടിയുടെ ട്വീറ്റ്; ഖേദം പ്രകടിപ്പിച്ച് റെയില്‍വേ അധികൃതര്‍

05225255555555545മുംബൈ: ട്രെയിനിലെ ഫസ്റ്റ് ക്ലാസ് എസി യാത്രക്കിടെ തന്റെ ബാഗ് എലി കരണ്ടതായി നടിയുടെ ട്വീറ്റ്. തന്റെ തലയ്ക്കു സമീപം സൂക്ഷിച്ചിരുന്ന ബാഗ് എലി കരണ്ടുവെന്ന് ചിത്രം സഹിതമാണ് മറാത്തി നടിയായ നിവേദിത സാറാഫ് ട്വീറ്റ് ചെയ്തത്.

മാറാത്ത് വാഡയിലേക്കുള്ള കലാകാരന്മാരുടെ സംഘത്തില്‍ എ 1 27 ലത്തൂര്‍ എക്‌സ്പ്രസിലാണ് നിവേദിത യാത്ര ചെയ്തിരുന്നത്. സെപ്തംബര്‍ 22നായിരുന്ന യാത്ര. യാത്രയ്ക്കിടയിലെ ഉറക്കത്തില്‍ തലയ്ക്കു സമീപം സൂക്ഷിച്ചിരുന്ന ബാഗാണ് എലി കരണ്ടുമുറിച്ചത്. രാവിലെ നോക്കിയപ്പോഴാണ് ബാഗ് എലി കരണ്ടതായി ശ്രദ്ധയില്‍പ്പെട്ടത്. ഇത് കണ്ട് താന്‍ ഭയപ്പെട്ടുവെന്നും എന്റെ മുടിയിലോ മുഖത്തോ എലി ആക്രമിച്ചിരുന്നുവെങ്കില്‍ എന്ത് ചെയ്യുമായിരുന്നുവെന്ന് നിവേദിത ചോദിക്കുന്നു. തന്റെ പരാതി ബന്ധപ്പെട്ട അധികൃതരെ ബോധിപ്പിച്ചിട്ടുണ്ടെന്നും നിവേദിത പറഞ്ഞു.

KCN

more recommended stories