വൈദ്യുതി മുടങ്ങും

ഫിഷറീസ് ടെക്‌നിക്കല്‍  ഹൈസ്‌കൂള്‍  പ്രവേശനം  
കാഞ്ഞങ്ങാട് ഗവ. റീജിയണല്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ ഫോര്‍ ഗേള്‍സിലേക്ക് ഈ വര്‍ഷത്തെ എട്ടാം ക്ലാസ്സിലേക്കുളള  പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.  അംഗീകൃത മത്സ്യതൊഴിലാളികളുടെ ഏഴാം ക്ലാസ്സ് പാസ്സായ പെണ്‍കുട്ടികള്‍ക്കാണ് പ്രവേശനം. അപേക്ഷാ ഫോറം മീനാപ്പീസിലുളള സ്‌കൂള്‍ ഓഫീസില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ മെയ് അഞ്ചിനകം സ്‌കൂള്‍ ഓഫീസില്‍ ലഭിക്കണം കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0467- 220394
വൈദ്യുതി മുടങ്ങും
അടിയന്തിര അറ്റകുറ്റപണി കാരണം മെയ് ഒന്നിന് രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് 12 മണി വരെ ചെറുവത്തൂര്‍, വെസ്റ്റ് എളേരി, തൃക്കരിപ്പൂര്‍ എന്നീ സബ് സ്റ്റേഷനുകളില്‍ നിന്നുളള 11 കെ.വി ഫീഡറുകളില്‍ വൈദ്യുതി മുടങ്ങാന്‍  സാധ്യതയുളളതായി കെ.എസ്.ഇ.ബി അസിസ്റ്റന്റ എഞ്ചിനീയര്‍ അറിയിച്ചു.
പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം
എളേരിത്തട്ട് ഇ.കെ.എന്‍.എം. ഗവ. കോളേജില്‍ 1984 ല്‍ അഡ്മിഷന്‍ നേടിയ പ്രീ-ഡിഗ്രി ബാച്ചിന്റെ കുടുംബ സംഗമം നടത്തുന്നതിനുളള ആലോചനായോഗം മെയ് 9ന് രണ്ട് മണിക്ക് കോളേജില്‍ ചേരും. ബന്ധപ്പെടേണ്ട നമ്പര്‍  9495794872,9961502364, 9495790461.
വിമുക്തഭടന്‍മാരെ നിയമിക്കുന്നു
ഇ.സി.എച്ച്.എസ് കണ്ണൂര്‍ സ്റ്റേഷന്‍ സെല്‍ വിവിധ ഇ.സി.എച്ച്.എസ് പോളി ക്ലിനിക്കുകളിലേക്ക് വിവിധ തസ്തികകളിലേക്ക് നിശ്ചിത യോഗ്യതയുളള വിമുക്തഭടന്‍മാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അഭിമുഖം മെയ് 10 ന് രാവിലെ 9 മണിക്ക് കണ്ണൂര്‍ ഡി.എസ്.സി സെന്റര്‍ സുവനീര്‍ ഹാളില്‍ നടത്തുമെന്ന്  ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്  സ്റ്റേഷന്‍ സെല്‍ (ഇ.സി.എച്ച്.എസ്) കണ്ണൂര്‍, 0497 2769191 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. www.echs.gov.in എന്ന വെബ് സൈറ്റിലും ലഭ്യമാണ്
ഇംഹാന്‍സ് സാമൂഹിക മാനസികാരോഗ്യ പരിപാടി
കാസര്‍കോട്  ജനറല്‍ ആശുപത്രിയില്‍ മെയ് 3,17,24,31 തീയ്യതികളില്‍ ഇംഹാന്‍സ് മാനസികാരോഗ്യ പരിപാടി സംഘടിപ്പിക്കും. ഉദുമ പി.എച്ച്.സി യില്‍ മെയ് 1, ചിറ്റാരിക്കല്‍ പി.എച്ച്.സി യില്‍ മെയ് 2 തീയതികളില്‍ പരിപാടി നടത്തും. കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളില്‍ 8ന് മംഗല്‍പാടി, 9ന് പനത്തടി, മെയ് 13ന് ബേഡഡുക്ക, 14ന് ബദിയടുക്ക, 15ന് കുമ്പള, 20ന് മഞ്ചേശ്വര്‍, 22ന് മുളിയാര്‍, 23ന് ചെറുവത്തൂര്‍, 27 ന് പെരിയ എന്നിവിടങ്ങളിലും മെയ് 16 ന് നീലേശ്വരം താലൂക്കാശുപത്രിയിലും, 28ന് തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രിയിലും മാനസികാരോഗ്യ ക്യാമ്പുകള്‍ സംഘടിപ്പിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്  ഫോണ്‍: 9745708655.
പ്ലംബര്‍മാരുടെ പാനല്‍
കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത്, ബേഡഡുക്ക, മുളിയാര്‍ ഗ്രാമപഞ്ചായത്തുകളില്‍ നടപ്പിലാക്കുന്ന സംയോജിത നീര്‍ത്തട പരിപാലന പരിപാടിയുടെ ഭാഗമായി കിണര്‍ റീചാര്‍ജിംഗ് പ്രവൃത്തി ചെയ്യുന്നതിന് പ്ലംബര്‍മാരുടെ പാനല്‍  തയ്യാറാക്കുന്നു. താല്‍പ്പര്യമുളള പ്ലംബര്‍മാര്‍ മെയ് അഞ്ചിനകം കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ  സോഷ്യല്‍ മൊബിലൈസേഷന്‍ വളണ്ടിയറുമായി ബന്ധപ്പെടണം. മൊബൈല്‍ നമ്പര്‍ 9048291098.
കാറ്റടിക്കാന്‍ സാധ്യത
അടുത്ത 24 മണിക്കൂറിനുളളില്‍ കേരളതീരങ്ങളിലും ലക്ഷ്വദ്വീപ് പ്രദേശങ്ങളിലും വടക്കുപടിഞ്ഞാറന്‍ ദിശയില്‍ നിന്നും 45 കി.മീ മുതല്‍ 55 കി.മീ വരെ വേഗതയില്‍ ശക്തമായ കാറ്റടിക്കാന്‍ സാധ്യതയുളളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് ഫിഷറീസ് കണ്‍ട്രോള്‍ റൂമില്‍ നിന്നും അറിയിച്ചു.
വിമുക്തഭടന്‍മാരുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ്  
സാങ്കേതികവും തൊഴില്‍പരവുമായ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് വിമുക്തഭടന്‍മാരുടെ ഭാര്യ, കുട്ടികള്‍ എന്നിവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്കും വാര്‍ഷിക വരുമാനം രണ്ടരലക്ഷം രൂപയില്‍ താഴെയുളളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷാ ഫോറത്തിനും വിശദവിവരങ്ങള്‍ക്കും ജില്ലാ സൈനിക ക്ഷേമ ആഫീസുമായി ബന്ധപ്പെടുക. അപേക്ഷ മെയ് 9 വരെ സ്വീകരിക്കും.
എന്‍ട്രന്‍സ് പരിശീലനത്തിന് സാമ്പത്തിക സഹായം
ആറ് മാസത്തില്‍ കുറയാത്ത മെഡിക്കല്‍, എഞ്ചിനീയറിംഗ് എന്‍ട്രന്‍സ്  പരിശീലനത്തിന് പങ്കെടുക്കുന്ന രണ്ട് ലക്ഷം രൂപയില്‍  താഴെ വരുമാനമുളള വിമുക്തഭടന്‍മാരുടെ  മക്കള്‍ക്ക് സൈനികക്ഷേമ വകുപ്പ് 5000 രൂപ സാമ്പത്തിക സഹായം നല്‍കുന്നു. മെയ് 15 നകം അപേക്ഷ സമര്‍പ്പിക്കണം.  വിശദവിവരങ്ങള്‍ക്ക്  സൈനികക്ഷേമ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ 04994 256860.

KCN

more recommended stories