മദ്യനയത്തില്‍ തിരുത്ത്: ബിവറേജസ് ഔട്ട്ലെറ്റുകള്‍ പൂട്ടില്ല

kannan-copyതിരുവനന്തപുരം: യുഡിഎഫിന്റെ മദ്യനയത്തില്‍ തിരുത്തലുകള്‍ വരുത്തി എല്‍ഡിഎഫ് സര്‍ക്കാര്‍

എല്ലാ വര്‍ഷവും ഗാന്ധി ജയന്തിക്ക് ബിവറേജസിന്റേയും കണ്‍സ്യൂമര്‍ഫെഡിന്റേയും പത്ത് ശതമാനം വീതം മദ്യശാലകള്‍ അടച്ചു പൂട്ടാനുള്ള തീരുമാനം സര്‍ക്കാര്‍ പിന്‍വലിച്ചു. പുതിയ നയം വരുന്നത് വരെ നിലവിലെ സ്ഥിതി തുടരാനാണ് തീരുമാനം. പഴയ മദ്യനയം പ്രകാരം 39 ഔട്ട്‌ലെറ്റുകളാണ് പൂട്ടേണ്ടിയിരുന്നത്.

കഴിഞ്ഞ ഗാന്ധി ജയന്തി ദിനത്തില്‍ സംസ്ഥാനത്തെ പത്ത് ശതമാനം ബിവറേജസ്-കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകള്‍ അടച്ചു പൂട്ടിയിരുന്നു. യുഡിഎഫ് മദ്യനയ പ്രകാരം 52 ബിവറേജസ് ഔട്ട്‌ലെറ്റുകളാണ് ഇതുവരെ പൂട്ടിയത്. കണ്‍സ്യൂമര്‍ഫെഡിന് 46 ഉം ബിവറേജസ് കോര്‍പ്പറേഷന് 270 ഷോപ്പുകളുമാണ് അവശേഷിക്കുന്നത്.

 

KCN

more recommended stories