കണ്ണൂരില്‍ ബസ് ബൈക്കിലിടിച്ച് വിദ്യാര്‍ഥിനി മരിച്ചു

homstyle-copyകണ്ണൂര്‍: താഴേ ചൊവ്വയില്‍ സ്വകാര്യ ബസിടിച്ച് വിദ്യാര്‍ഥിനി മരിച്ചു. എസ്.എന്‍ കൊളജ് മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനി ആതിര (20) ആണ് മരിച്ചത്. പിതാവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ അതേ ദിശയില്‍ വരികയായിരുന്ന ‘ഒമേഗ’ ബസ് ഇടിക്കുകയായിരുന്നു. രാവിലെ 9.30നായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ ആതിര ബസിനടിയിലേക്ക് വീണു.

ബസ് ജിവനക്കാര്‍ അപകടം നടന്ന ഉടന്‍ ഓടി രക്ഷപ്പെട്ടു. വിവരം അറിഞ്ഞെത്തിയ നാട്ടുകാരും വിദ്യാര്‍ഥികളും ബസ് തല്ലിത്തകര്‍ത്തു. അമിത വേഗതയില്‍ പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കണ്ണൂര്‍തലശ്ശേരി റോഡ് നാട്ടുകാര്‍ ഉപരോധിച്ചു. രാഷ്ട്രീയ നേതാക്കളും പൊലീസുകാരുമെത്തി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്ന് ഉപരോധം അവസാനിപ്പിക്കുകയായിരുന്നു.

 

KCN

more recommended stories