ഇന്ത്യ തിരിച്ചടിച്ചു

sanabil-ew-copyന്യൂഡല്‍ഹി: പാക് അധീന കശ്മീരിലെ ഭീകര ക്യാമ്പുകളില്‍ ഇന്ത്യ മിന്നലാക്രമണം നടത്തി. മിലിട്ടറി ഓപ്പറേഷന്‍ ഡയറക്ടര്‍ ജനറല്‍ രണ്‍ബീര്‍ സിങ്ങാണ് പാക് അധീന കശ്മീരിലെ ഭീകര കേന്ദ്രങ്ങളിലേക്ക് സൈനിക നടപടി നടത്തിയതായി വെളിപ്പെടുത്തിയത്. ബുധനാഴ്ച രാത്രിയാണ് ആക്രമണം നടത്തിയത്. ആയുധങ്ങള്‍ പിടിച്ചെടുക്കുകയും ഭീകര പദ്ധതികളും ഭീകര കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ സാധിച്ചുവെന്നും അദ്ദേഹം വെളിപ്പെടുത്തി.

ജനവാസ കേന്ദ്രങ്ങളില്‍ നാശമുണ്ടാക്കാത്ത തരത്തിലുള്ള നിയന്ത്രിത ആക്രമണമാണ് സൈന്യം നടത്തിയത്. ചില ഭീകരര്‍ അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തുമെന്നും ആക്രമണം നടത്തുമെന്നും വ്യക്തമായ വിവരങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് ആക്രമണം നടത്തിയത്. ആക്രമണം നടത്തിയ കാര്യം പാകിസഥാനെ വിവരം അറിയിച്ചിരുന്നു എന്നും അദ്ദേഹം വെളിപ്പെടുത്തി.

അതിര്‍ത്തി കടന്ന് നടത്തിയ നടപടിയില്‍ 20 നുഴഞ്ഞ്കയറ്റക്കാരെ വധിച്ചു എന്നാണ് അദ്ദേഹം പറഞ്ഞു. വലിയ ആഘാതം പാക് ഭീകര കേന്ദ്രങ്ങല്‍ക്ക് ഏല്‍പ്പിക്കാന്‍ സാധിച്ചു എന്ന് അദ്ദേഹം പറഞ്ഞു. പാക് സൈന്യത്തിനെ കാഴ്ചക്കാരാക്കി മാറ്റിയാണ് ആക്രമണം നടന്നത്. ഭീകരരെ സഹായിക്കുന്നവര്‍ക്കും നാശം വിതയ്ക്കാന് സെന്യത്തിന് സാധിച്ചു. ഏത് സാഹചര്യത്തിലുള്ള തിരിച്ചടിക്കും ഇന്ത്യ സജ്ജമാണെന്ന് ഡിജിഎംഒ പറഞ്ഞു

 

KCN

more recommended stories