വാഹനാപകടങ്ങള്‍ തടയാന്‍ 23 സ്പീഡ് ക്യാമറകള്‍ സ്ഥാപിക്കും

speed-vcameraകാസര്‍കോട് : ജില്ലയിലെ വാഹനാപകടങ്ങള്‍ തടയാന്‍ സ്പീഡ് ക്യാമറകളും ട്രാഫിക് റഗുലേറ്ററി ലൈറ്റുകളും സ്ഥാപിക്കാന്‍ ജില്ലാ റോഡ് സുരക്ഷാ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനിച്ചു. 23 സ്പീഡ് ക്യാമറകളും ഒമ്പത് ട്രാഫിക് സിഗ്‌നലുകളും സ്ഥാപിക്കും. അപകടം കുറയ്ക്കാന്‍ കെ.എസ്.ടി.പി. റോഡില്‍ 12 സ്പീഡ് ക്യാമറകളാണ് സ്ഥാപിക്കുക. ട്രാഫിക് സിഗ്‌നലുകള്‍ കെല്‍ട്രോണിന്റെ സഹായത്തോടെയാണ് സ്ഥാപിക്കുന്നത്. കളക്ടര്‍ കെ.ജീവന്‍ബാബുവിന്റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്.
നാലുവരിപാതയില്‍ മേല്‍നടപ്പാത ദേശീയപാാൗഹശേ ാമഃതാ വിഭാഗത്തിന് റിപ്പോര്‍ട്ട് നല്‍കണം. വിദ്യാനഗര്‍ ജല അതോറിറ്റി ഓഫീസിന് മുന്നില്‍ നിന്ന് നായന്മാര്‍മൂല വരെ ഫ്‌ളൈ ഓവര്‍ നിര്‍മ്മിക്കുന്നതിന് ജില്ലാ റോഡ് സേഫ്റ്റി കൗണ്‍സില്‍ നിര്‍ദേശിച്ചു.

കാസര്‍കോട്കാഞ്ഞങ്ങാട് കെ.എസ്.ടി.പി. റോഡില്‍ സീബ്ര ലൈന്‍, വാണിങ് ബോര്‍ഡുകള്‍, ബാരിക്കേട് തുടങ്ങിയവ സ്ഥാപിക്കുന്നതിന് കെ.എസ്.ടി.പി, പോലീസ്, നാട്ടുകാര്‍ തുടങ്ങിയവരുടെ യോഗം ചേര്‍ന്ന് തീരുമാനമെടുക്കും.
കറന്തക്കാട് മുതല്‍ പുതിയ ബസ് സ്റ്റാന്‍ഡ്വരെയുള്ള റോഡ് അറ്റകുറ്റപ്പണി നടത്താന്‍ പൊതുമരാമത്ത് (റോഡ്‌സ്) വിഭാഗത്തിന് നിര്‍ദേശം നല്‍കി. കാസര്‍കോട് നഗരത്തിലും സമീപ പ്രദേശത്തുമുള്ള റോഡരികിലെ പരസ്യ ബോര്‍ഡുകള്‍ അംഗീകാരമുള്ളതാണോ എന്ന് പരിശോധിക്കും. അനാവശ്യ ബോര്‍ഡുകള്‍ എടുത്ത് മാറ്റാനും യോഗത്തില്‍ തീരുമാനമായി.
യോഗത്തില്‍ ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസ്, ആര്‍.ടി.ഒ. കെ.ബാലകൃഷ്ണന്‍, കെല്‍ട്രോണ്‍ എന്‍ജിനീയര്‍ എ.അഭിജിത്ത്, ഡിവൈ.എസ്.പി. എം.വി. സുകുമാരന്‍, പൊതുമരാമത്ത് (റോഡ്‌സ്) അസി. എന്‍ജിനീയര്‍ എ.കെ ഷാജി, അസി. എന്‍ജിനീയര്‍ (ദേശീയപാത) പി.പ്രകാശ്, കെ.എസ്.ടി.പി. അസി. എന്‍ജിനീയര്‍ പി.മധു, എം.വി.ഐ. എ.കെ.രാജീവന്‍, കെ.വി.രഘുനാഥ് എന്നിവര്‍ സംബന്ധിച്ചു.

 

KCN

more recommended stories