എം.എന്‍.വി ജി അടിയോടി അനുസ്മരണ സമ്മേളനം സംഘടിപിച്ചു

anusmaranam-copyകാഞ്ഞങ്ങാട്: അഴിമതി വിമുക്തവും ജനപക്ഷവുമായ സിവില്‍ സര്‍വ്വീസ് കെട്ടി പെടുക്കുവാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ മുന്നിട്ടിറങ്ങണമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ – തന്റെ മുന്നിലുള്ള ഫയലുകള്‍ മനുഷ്യജീവിതത്തിന്റെ തുടിപ്പുകള്‍ ആണെന്ന ഉത്തമ ബോധ്യത്തോടു കൂടി മാത്രമേ പൊതുജനങ്ങളെ ജീവനക്കാര്‍ സമീപിക്കാവു എന്ന് അദ്ദേഹം കൂട്ടി ചേര്‍ത്തു. ജോയിന്റ് കൗണ്‍സില്‍ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന എം.എന്‍.വി ജി അടിയോടി അനുസ്മരണ സമ്മേളനം ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം കാഞ്ഞങ്ങാട് പി.സ്മാരകത്തില്‍ നടന്ന പരിപാടിയില്‍ ജില്ലാ പ്രസിഡണ്ട് കുഞ്ഞമ്പുമാവുവളപ്പില്‍ അദ്ധ്യക്ഷത വഹിച്ചു.രവീന്ദ്രന്‍ മാണിയാട്ട്, കെ.കൃഷ്ണന്‍, നരേഷ് കുമാര്‍, മണിരാജ്, എ.കെ.ബിജുരാജ് എന്നിവര്‍ സംസാരിച്ചു ജില്ലാ സെക്രട്ടറി ഭൂവനേന്ദ്രന്‍ സ്വാഗതം പറഞ്ഞു

 

KCN

more recommended stories