ഒരാഴ്ചക്കിടെ 15 പാക് സൈനികര്‍ കൊല്ലപ്പെട്ടതായി ബി.എസ്.എഫ്

bsf-copyശ്രീനഗര്‍: ജമ്മുകശ്മീര്‍ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനികരുടെ തിരിച്ചടിയില്‍ ഒരാഴ്ചക്കിടെ 15 പാക് സൈനികര്‍ കൊല്ലപ്പെട്ടതായി ബി.എസ്.എഫ് (അതിര്‍ത്തി രക്ഷാ സേന). പ്രാഥമികാന്വേഷണത്തില്‍ രണ്ട് പാകിസ്താന്‍ അതിര്‍ത്തിരക്ഷാ സൈനികരും 13 റേഞ്ചേഴ്‌സ് സൈനികരുമാണ് കൊല്ലപ്പെട്ടത്.

അവര്‍ നിരന്തരം വെടിനിര്‍ത്തല്‍ ലംഘിക്കുകയാണെന്നും തങ്ങള്‍ തക്ക മറുപടി നല്‍കുന്നുണ്ടെന്നും ബി.എസ്.എഫിെന്റ മുതിര്‍ന്ന ഓഫീസര്‍ അരുണ്‍ കുമാര്‍ പറഞ്ഞു. കഴിഞ്ഞ ആഴ്ചയും അതിര്‍ത്തിയിലുണ്ടായ വെടിവെപ്പില്‍ ഏഴ് പാക് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.

24 മണിക്കൂറുകളിലായി രജോരി, സാംബ, ആര്‍.എസ് പുര, സചേത്ഗഡ് എന്നിവിടങ്ങളില്‍ വെടിവെപ്പ് തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. അഞ്ച് ദിവസത്തിനിടെ പാക് ഭാഗത്ത് നിന്നുണ്ടായ ഷെല്‍ വര്‍ഷത്തില്‍ മൂന്ന് ബി.എസ്.എഫ് ജവാന്‍മാരും കൊല്ലപ്പെട്ടിരുന്നു.

പാക് ഭാഗത്ത് നിന്ന് അക്രമണമുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ഇന്ത്യന്‍ അതിര്‍ത്തിയില്‍ സൈന്യം കനത്ത ജാഗ്രതയിലാണ്.

KCN

more recommended stories