കാരുണ്യ സര്‍വ്വീസ് നടത്തി

karunya-copyകാഞ്ഞങ്ങാട്: ഇരുവൃക്കകളും തകര്‍ന്ന് രോഗശയ്യയിലായ കല്ല്യാണ്‍ റോഡിലെ വിനോദ്കുമാറിന്റെ ചികില്‍സാ ചെലവിലേക്കായി കാരുണ്യസര്‍വ്വീസ് നടത്തി കല്ല്യാണ്‍ റോഡ് ഉണ്ണിപീടികയില്‍ വെച്ച് നടന്ന ചടങ്ങ് മുതിര്‍ന്ന രാഷ്ട്രീയ നേതാവ് മടിക്കൈ കമ്മാരന്‍ ഫ്‌ളാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിര്‍വ്വഹിച്ചു.

വാര്‍ഡ് കൗണ്‍സിലര്‍ അജയകുമാര്‍ നെല്ലിക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. ഭാസ്‌ക്കരന്‍ ഏച്ചിക്കാനം, രാജീവന്‍ കാനത്തില്‍, അശോകന്‍ മുട്ടത്ത്, ബാലു, കെ.ബാലകൃഷ്ണന്‍, പ്രകാശന്‍, അശോകന്‍, മുരളി എന്നിവര്‍ സംബന്ധിച്ചു. കാഞ്ഞിരപ്പൊയില്‍ കാഞ്ഞങ്ങാട്, നീലേശ്വരം, ചാളക്കടവ് റൂട്ടില്‍ ഓടുന്ന ആര്‍.എം.എസ് ബസ്സാണ് ഈ കാരുണ്യ സര്‍വ്വീസ് നടത്തുന്നത്.

 

KCN

more recommended stories