സെന്‍സെക്‌സ് 406 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

al-fazal-copyമുംബൈ: ഓഹരി സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു. വിദേശ നിക്ഷേപകര്‍ ഉള്‍പ്പടെയുള്ളവര്‍ രാജ്യത്തെ ഓഹരി വിപണിയില്‍ താല്‍പര്യം കാണിച്ചതാണ് സൂചികള്‍ക്ക് തുണയായത്. സെന്‍സെക്‌സ് 406.34 പോയന്റ് നേട്ടത്തില്‍ 26213.44ലിലും നിഫ്റ്റി 124.60 പോയന്റ് ഉയര്‍ന്ന് 8032.85ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബി.എസ്.ഇയിലെ 1692 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 875 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ഐ.ടി.സി, ലുപിന്‍, ടാറ്റ സ്റ്റീല്‍, വേദാന്ത, വിപ്രോ, ഹിന്‍ഡാല്‍കോ, സിപ്ല, ടാറ്റ മോട്ടോഴ്‌സ്, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയവ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.

KCN

more recommended stories