അക്ഷരങ്ങള്‍ വഴിതുറന്ന സ്‌കൂള്‍ മുറ്റത്ത് അവര്‍ ഒരിക്കല്‍കൂടി ഒത്തുകൂടി

bedira-copyബെദിര: പതിറ്റാണ്ടുകളുടെ പള്ളിക്കൂട ഓര്‍മകളുമായി അവര്‍ ഒരിക്കല്‍കൂടി ആ മുറ്റത്ത് ഒത്തുകൂടി. അക്ഷരമധുരം വിളമ്പിയ അധ്യാപകര്‍ക്കും വിദ്യാലയമെന്ന സ്വപ്നസാക്ഷാത്ക്കാരത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച കാരണവന്മാരുമൊപ്പം. ബെദിര പാണക്കാട് തങ്ങള്‍ മെമ്മോറിയല്‍ എ.യു.പി സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ് അക്ഷരഭ്യാസവും കളിചിരിയും കൊച്ചുപ്രണയവും നാമ്പിട്ട മുറ്റത്ത് ഒത്തുകൂടിയത്. 1976 മുതല്‍ സ്‌കൂളില്‍ നിന്ന് പഠിച്ചിറങ്ങിയവര്‍ വീണ്ടും ആ മുറ്റത്ത് ഒന്നിച്ചപ്പോള്‍ ബാല്യത്തിലേക്കുള്ള തിരിച്ചുപോക്കായി.

കളിചിരികള്‍ ഓര്‍മകളായി അലയടിക്കുന്ന സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ പ്രഥമ ബാച്ച് സംഘടിപ്പിച്ച ‘ഓര്‍മസംഗമം’ ആമുഖ പ്രാര്‍ത്ഥനയോടെയാണ് തുടങ്ങിയത്. പ്രഥമബാച്ചിലെ വിദ്യാര്‍ത്ഥിയും സ്‌കൂള്‍ മാനേജരുമായ സി.എ മുഹമ്മദ് കുഞ്ഞി അധ്യക്ഷതയില്‍ ചടങ്ങ് സി.എ അബ്ദുല്ലക്കുഞ്ഞി ഉദ്ഘാടനം ചെയ്തു. പ്രഥമ പ്രധ്യാനധ്യാപകന്‍ ഇ. അബ്ദുല്‍ റഹ്മാന്‍ കുഞ്ഞുമാസ്റ്റര്‍ പഴയകാലത്തെ ദുരിതപൂര്‍ണമായ സാമൂഹ്യ സാഹചര്യങ്ങളെകുറിച്ചും ഓര്‍മയിലെ അനുഭവങ്ങളെ കുറിച്ചും സംസാരിച്ചപ്പോള്‍ സദസ് അക്ഷമരായി കാതോര്‍ത്തു. മുന്‍ ഹെഡ്മിസ്ട്രസ് സല്‍മ ടീച്ചര്‍, കുഞ്ഞഹമ്മദ് ബി.എം.സി, ബക്കര്‍ മാഷ്, നാരായണന്‍ മാസ്റ്റര്‍, സി.എ ഇബ്രാഹിം, മമ്മുചാല, വാര്‍ഡ് കൗണ്‍സിലര്‍മാരായ മുംതാസ് അബൂബക്കര്‍, സമീറ അബ്ദുല്‍ റസാഖ് സംസാരിച്ചു.

സമാപന പൊതുസമ്മേളനം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സിഎ മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. മമ്മുചാല സ്വാഗതം പറഞ്ഞു. ദേശീയ ഫുട്ബോള്‍ താരവും ഐഎസ്എല്‍ കേരള ബ്ലാസ്റ്റേസ് താരവുമായ മുഹമ്മദ് റാഫി വിശിഷ്ടാതിഥിയായിരുന്നു. പ്രഥമ പ്രധാനാധ്യാപകനും സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലെ നിറസാന്നിധ്യവുമായ ഇ അബ്ദുല്‍ റഹ്മാന്‍ കുഞ്ഞുമാസ്റ്റര്‍ക്ക് പ്രഥമ ബാച്ചിലെ വിദ്യാര്‍ത്ഥികള്‍ ഏര്‍പ്പെടുത്തിയ സ്നേഹോപഹാരം എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ സമ്മാനിച്ചു. മുന്‍ ഹെഡ്മിസ്ട്രസ് സല്‍മ ടീച്ചര്‍, ബി.എം.എ മുഹമ്മദ് കുഞ്ഞി ഹാജി, ബി.എം.സി കുഞ്ഞഹമ്മദ്, സക്കീര്‍ ബെദിര, സി.ഐ.എ സലാം, സി.എ അബ്ദുല്ലക്കുഞ്ഞി, നാരായണന്‍ മാസ്റ്റര്‍, ബി.എച്ച് മുഹമ്മദ്, മോഹനന്‍ മാസ്റ്റര്‍, വാര്‍ഡ് കൗണ്‍സിലര്‍മാരായ ഹമീദ് ബെദിര, മുംതാസ് അബൂബക്കര്‍, സമീറ അബ്ദുല്‍ റസാഖ് സംസാരിച്ചു.

പൂര്‍വ വിദ്യാര്‍ത്ഥി സംഘം ഭാരവാഹികള്‍: എ.എം സലീം അത്തിവളപ്പ് (പ്രസി), ഹാരിസ് ബ്രദേഴ്‌സ്, ബി.വി അബ്ദുല്‍ റഹ്മാന്‍, ഹാരിസ് ദുബൈ, ബി.കെ അബൂബക്കര്‍, ഹനീഫ് മീത്തല്‍, നസീര്‍ ചാലക്കുന്ന് (വൈസ് പ്രസി), സലാഹുദ്ദീന്‍ വലിയവളപ്പ് (ജന. സെക്ര), സി.എ സിദ്ദീഖ് ചാല, ബി.കെ റഫീഖ് ടിവിസ്റ്റേഷന്‍, സലാം ബഹ്‌റൈന്‍, ബഷീര്‍ കടവത്ത്, റഷീദ് ബെദിര (ജോ. സെക്ര), മുഹമ്മദ് മാണിമൂല (ട്രഷ). വനിതാവിംഗ്: മുംതാസ് അബൂബക്കര്‍(പ്രസി), നസിയ അബ്ദുല്‍ ഖാദര്‍, മിസ്രിയ ഹമീദ് (വൈസ് പ്രസി), സി.എ താഹിറ (ജന. സെക്ര), സി.എം നസീറ, ഹലീമത്ത് (ജോ. സെക്ര), സഫീറ (ട്രഷ).

 

KCN

more recommended stories