കമ്പ്യൂട്ടര്‍ ലാബ്, സൗണ്ട് സിസ്റ്റം ഉദ്ഘാടനം ചെയ്തു

lab-copy

കാഞ്ഞങ്ങാട്: എം.പിയുടെ പാര്‍ലിമെന്റ് മണ്ഡലം വികസന ഫണ്ടില്‍ ഉള്‍പെടുത്തി എ.എല്‍.പി സ്‌ക്കൂള്‍ ബല്ലാകടപ്പുറം ആവിക്കരയ്ക്ക് ഏര്‍പെടുത്തിയ കമ്പ്യൂട്ടര്‍ ലാബിന്റെയും സൗണ്ട് സിസ്റ്റത്തിന്റെയും ഉദ്ഘാടനം നടന്നു.

കമ്പ്യൂട്ടര്‍ ലാബിന്റെ ഉദ്ഘാടനം പി.കരുണാകരന്‍ എം.പി നിര്‍വ്വഹിച്ചു. പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ സ്‌ക്കൂളിന് നല്‍കിയ സൗണ്ട് സിസ്റ്റം നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ എല്‍.സുലൈഖ ഏറ്റ് വാങ്ങി. നഗരസഭ ചെയര്‍മാന്‍ വി.വി രമേശന്‍ അദ്ധ്യക്ഷത വഹിച്ചു. മഹമൂദ് മുറിയനാവി, കെ.ടി.സവിതകുമാരി, കെ.വേലായുധന്‍, വി. മധുസൂദനന്‍, എ.ദിവാകരന്‍, കെ.കെ.രാഘവന്‍, നാരായണന്‍ കൊവ്വല്‍, എ.കെ.ശശീധരന്‍ എം.ജയശ്രീ എന്നിവര്‍ സംസാരിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ എ.നാരായണന്‍ സ്വാഗതം പറഞ്ഞു.

 

KCN

more recommended stories