ഡി വൈ എഫ് ഐ യുടെ ആഹ്ലാദപ്രകടനത്തിനിടെ അക്രമം; ഷോപ്പും ഓട്ടോയും തകര്‍ത്തു. കാര്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചു

dyfi copy

ബോവിക്കാനം: എന്‍ഡോസള്‍ഫാന്‍ കേസില്‍ അനുകൂല വിധിയുണ്ടായതിന്റെ ആഹ്ലാദം പ്രകടനത്തില്‍ ഡി.വൈ.എഫ്.ഐ.യുടെ വന്‍ അക്രമം. ബിജെപി പ്രവര്‍ത്തകനായ ഭരത് ഓട്ടോ റിക്ഷ ഓടിച്ചുപോകുമ്പോള്‍ ഒരു പ്രകോപനവും ഇല്ലാതെ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ഭരത്തിനെ പിടികൂടി മര്‍ദിക്കുകയും ഓട്ടോ മറിച്ചിട്ട് തകര്‍ക്കുകയുമായിരുന്നു. ഇതിനുപിന്നാലെ ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റും വ്യാപാരിയുമായ വാമന ആചാര്യയുടെ മാരുതി 800 കാര്‍ അഗ്‌നിക്കിരയാക്കുകയും അദ്ദേഹത്തിന്റെ കട തകര്‍ക്കുകയും ചെയ്തു. ഇന്നലെ വൈകീട്ട് 5.30 ഓടെയായിരുന്നു സംഭവം. ഇതില്‍ പ്രതിഷേധിച്ച് മുളിയാര്‍ പഞ്ചായത്തില്‍ ഇന്ന് ഹിന്ദു ഐക്യവേദി, വ്യാപാരി വ്യവസായ ഏകോപന സമിതി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ഭരത്തിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിച്ചു.

 

KCN

more recommended stories