കശുവണ്ടി ഇറക്കുമതി; മേഴ്സിക്കുട്ടിയമ്മയ്ക്ക് വിജിലന്‍സിന്റെ ക്ലീന്‍ചിറ്റ്

sathyanarayana copy

തിരുവനന്തപുരം: തോട്ടണ്ടി ഇറക്കുമതിയുമായി ബന്ധപ്പെട്ട് തൊഴില്‍ മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്ക്ക് വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ്. തൊഴിലാളികള്‍ക്ക് വേണ്ടി സദുദ്ദേശത്തോട് കൂടെയാണ് മന്ത്രി ഇടപെട്ടതെന്ന് ദ്രുതപരിശോധന നടത്തിയ വിജിലന്‍സ് കണ്ടെത്തി. റിപ്പോര്‍ട്ട് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. കാലാവധി കഴിഞ്ഞ തോട്ടണ്ടി കൂടിയ വിലയ്ക്ക് ഇറക്കുമതി ചെയ്തുവെന്നും റദ്ദാക്കിയ ടെന്‍ഡറില്‍ വീണ്ടും ഇറക്കുമതി നടത്തിയെന്നുമുള്ള പരാതിയിലായിരുന്നു അന്വേഷണം. നടപടിയിലൂടെ സര്‍ക്കാരിന് 10.34 കോടി രൂപ നഷ്ടമുണ്ടായെന്നും പരാതിയുണ്ടായിരുന്നു. കഴിഞ്ഞ നവംബറില്‍ ഡയറക്ടര്‍ ബോര്‍ഡ് ചേര്‍ന്ന് റദ്ദാക്കിയ ടെന്‍ഡറില്‍ നിന്ന് ഡിസംബറില്‍ തോട്ടണ്ടി വാങ്ങിയെന്നും ടെന്‍ഡറില്‍ 500 മെട്രിക് ടണ്ണാണ് ക്വോട്ട് ചെയ്തതെങ്കിലും 1000 മെട്രിക് ടണ്‍ വാങ്ങിയെന്നും പരാതിയില്‍ പറയുന്നു. ഇ ടെന്‍ഡര്‍ സൈറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങള്‍ സത്യവിരുദ്ധമാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

KCN

more recommended stories