ഹരിദാസ് ശ്രേണി നാരായണ ഭട്ടിന്റെ ഭാര്യ എം.ഇന്ദിര (65) അന്തരിച്ചു

mkh copy

കാസര്‍കോട്:  ഹരിദാസ് ശ്രേണി നാരായണ ഭട്ടിന്റെ ഭാര്യ എം.ഇന്ദിര (65) അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തേ തുടര്‍ന്ന് മംഗ്‌ളൂര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ (ബുധന്‍) വൈകീട്ടോടെയാണ് മരണം. നുള്ളിപ്പാടി ഗവ.യു.പി.സ്‌ക്കൂള്‍, നീര്‍ച്ചാല്‍ മഹാജന സംസ്‌കൃത കോളേജ്, കാസര്‍കോട് ഗവ.ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ അധ്യാപികയായി സേവനമനുഷ്ടിച്ചു.2009 ല്‍ ഗവ: ഹൈസ്‌കൂളില്‍നിന്നും വിരമിച്ചു. യക്ഷഗാനകുലപതി ഡോ.ശ്രേണി ഗോപാലകൃഷ്ണഭട്ടിന്റെ മകന്റെ ഭാര്യയാണ്. കാസര്‍കോട് ശ്രേണി രംഗ ജംഗമ ട്രസ്റ്റ്, ഗുബ്ബി മനെ ട്രസ്റ്റ് എന്നിവയുടെ മുഖ്യ രക്ഷാധികാരിയായിരുന്നു. മക്കള്‍: ശ്രേണി വേണുഗോപാല ഭട്ട് (കെ.സി.എന്‍.ന്യൂസ് സബ് എഡിറ്റര്‍, കാസര്‍കോട്), ശ്രേണി ബാലമുരളി ഭട്ട് (വിജയവാണി, സബ് എഡിറ്റര്‍, മംഗ്‌ളൂരു), മരുമക്കള്‍: പി.ഉഷാ ലക്ഷമി (പോസ്റ്റുമാസ്റ്റര്‍, കൂഡ്)

KCN

more recommended stories