കണ്ണൂര്‍ നഗരത്തിലിറങ്ങിയ പുലിയെ പിടിച്ചു

കണ്ണൂര്‍: നഗരത്തിലിറങ്ങിയ പുലിയെ മയക്കുവെടിവച്ച് പിടിച്ചു . 8 മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇന്നലെ പുലിയെ വലയിലാക്കിയത്.

കസാനക്കോട്ട താഴെത്തെരുവ് റെയില്‍വെ ബ്രിഡ്ജിന് സമീപത്തായിരുന്നു ഇന്നലെ വൈകുന്നേരം പുലിയിറങ്ങിയത്. നഗരത്തില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ മാറിയായിരുന്നു സംഭവം. പുലിയുടെ ആക്രമണത്തില്‍ നാല്‌പേര്‍ക്ക് പരിക്കേറ്റിരുന്നു.
ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന അധികൃതരുടെ അറിയിപ്പിനെ തുടര്‍ന്ന് താഴെത്തെരുവ്, കസാനക്കോട്ട, ആനയിടുക്ക്, ചിറക്കല്‍ക്കുളം പ്രദേശങ്ങളിലെ വീടുകള്‍ അടച്ചു പൂട്ടിയിരുന്നു. തുടര്‍ന്ന് അക്രമാസക്തനായ പുലി ആനയിടുക്ക് റെയില്‍വേ ഗേറ്റിന് സമീപമുള്ള കാട്ടില്‍ ഒളിച്ചു. നൂറു കണക്കിന് ആളുകളാണ് ഇവിടെ തടിച്ച് കൂടിയിരുന്നത്. വനം വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തിയ ശേഷമാണ് പുലിയെ മയക്കുവെടി വച്ച് വീഴ്ത്തിയത്. വലയിലാക്കിയ പുലിയെ വയനാട്ടിലെ വന്യജീവി സങ്കേതത്തിലേക്ക് കൊണ്ടു പോയി.

KCN

more recommended stories