സൗദിയില്‍ 90 ദിവസത്തേക്ക് പൊതുമാപ്പ് പ്രഖ്യാപിച്ചു

ജിദ്ദ: സൗദി അറേബ്യയില്‍ ‘നിയമ ലംഘകരില്ലാത്ത രാജ്യം’പദ്ധതിക്ക് സല്‍മാന്‍ രാജാവ് അംഗീകാരം കൊടുത്തതായി കിരീടാവകാശിയും ആഭ്യന്തര മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ നായിഫ് രാജകുമാരന്‍ വ്യക്തമാക്കി. രാജ്യത്ത് താമസ തൊഴില്‍ നിയമ ലംഘകര്‍ക്ക് പദവികള്‍ ശരിയാക്കുവാന്‍ 90 ദിവസം സാവകാശം നല്‍കുകയും ചെയ്തു. 2017 മാര്‍ച്ച് 29 ബുധനാഴ്ച മുതല്‍ 90 ദിവസമാണ് ഈ ആനുകൂല്യം ലഭിക്കുക.തൊഴില്‍ താമസ നിയമലംഘകരായ വിദേശികള്‍ ഈ സുവര്‍ണ്ണാവസരം അവരുടെ പദവികള്‍ ശരിയാക്കുവാന്‍ വേണ്ടി ഉപയോഗപ്പെടുത്താം. സ്പോണ്‍സര്‍മാരില്‍ നിന്നും ഒളിച്ചോടിയവര്‍, ഇഖാമ പുതുക്കാത്തവര്‍, സന്ദര്‍ശക വിസ, ഉംറ, ഹജ്ജ് വിസയിലെത്തി കാലപരിധി കഴിഞ്ഞിട്ടും രാജ്യത്ത് തുടരുന്നവര്‍ക്ക് അടുത്ത മൂന്നു മാസത്തിനുള്ളില്‍ രാജ്യം വിടാം. ഈ കാലയളവിനുള്ളില്‍ രാജൃം വിട്ടു പോകുവാന്‍ ആഗ്രഹിക്കുന്ന നിയമ ലംഘകര്‍ക്ക് ശിക്ഷകളില്‍ നിന്ന് ഒഴിവാക്കിക്കൊടുത്ത് അവരുടെ യാത്രാനടപടിക്രമങ്ങള്‍ ലളിതമാക്കിക്കൊക്കും.

KCN

more recommended stories