പെരിയടുക്ക ഉസ്താദ് മക്കയില്‍ നിര്യാതനായി

ചൗക്കി : പ്രമുഖ ആത്മീയ ചികിത്സകന്‍ പെരിയടുക്ക ഉസ്താദ് എന്നറിയപ്പെടുന്ന മഹ്മൂദ് മുസ്ല്യാര്‍ മക്കയില്‍ നിര്യാതനായി. ഉംറ നിര്‍വഹിക്കാനായി ഭാര്യയോട് കൂടെ കഴിഞ്ഞ ശനിയാഴ്ചയാണ് മക്കയില്‍ എത്തിയത് ഇന്നലെ രാത്രിഹൃദ്യാഘാതം സംഭവിച്ചാണ് മരണപ്പെട്ടത്.
സുന്നി സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സജീവ സഹകാരിയായിരുന്ന ഉസ്താദ് പെരിയടുക മഹല്ല് കമ്മറ്റി, കാസര്‍കോട് സുന്നി സെന്റര്‍ മഹല്ല് കമ്മറ്റി എന്നിവയുടെ നേതൃ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ആത്മീയ ചികിത്സ രംഗത്ത് പ്രസിദ്ധി നേടിയ അദ്ദേഹത്തെ കാണാന്‍ ദിനംപ്രതി നൂറ് കണക്കിനാളുകള്‍ എത്താറുണ്ട് പെരിയടുക്കക്ക് പുറമെ കര്‍ണാടകയിലെ നാട്ടക്കല്ല്, വിട്‌ള എന്നിവിടങ്ങളിലും ചികിത്സ ക്യാമ്പുകള്‍ ഉണ്ടായിരുന്നു,
എരിയാല്‍ ബ്ലാര്‍ക്കോട് പരേതനായ അബൂബക്കറിന്റെ മകള്‍ സല്‍മ ,മരക്കണി പരേതനായ അബ്ദുള്ളയുടെ മകള്‍ ഖദീജ എന്നിവര്‍ ഭാര്യ മാറും സലീം, തസ്രിയ്യ, ഇസ്ഹാഖ്(മള്ഹര്‍ വിദ്യാര്‍ത്ഥി ), ഹബീബ് (സുല്‍ത്താന്‍ ഗോള്‍ഡ് ), സുമയ്യ, ആയിശത്ത് ഹസ്‌ന എന്നിവര്‍ മക്കളുമാണ് എരിയാല്‍ ഉമ്പുവിന്റെ മകന്‍ അബ്ദുര്‍റഹീം ഏര്‍മളം അബ്ദുല്‍ ഹമീദിന്റെ മകള്‍ ഉമൈറ ജാമാതാക്കളാണ് . മൊയ്തീന്‍ കുഞ്ഞി സുങ്കതകട്ട, ഹസൈനാര്‍ തലക്കി, അബ്ദുര്‍റഹ്മാന്‍. ഉമര്‍ മൗലവി, ഉബൈദ് ദേരളകട്ട, സിദ്ദീഖ്, ശിഹാബ് സഹോദരങ്ങളും ഹലീമ മംഗലാപുരം, ബീഫാത്തിമ, ഹാജറ കെ.സി റോഡ്, സഫീസത്തുല്‍ മിസ്രിയ്യ ഉള്ളാള്‍ സഹോദരിമാരുമാണ് ഉസ്താദിന്റെ നിര്യാണത്തില്‍ സയ്യിദ് ഹാഫിള് ഫ്ഖറുദ്ദീന്‍ അല്‍ ഹദ്ദാദ് തങ്ങള്‍,എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ്പള്ളങ്കോട് അബദുല്‍ ഖാദിര്‍ മദനി, മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി.എസ് അബ്ദുള്ള കുഞ്ഞി ഫൈസി, സഅദിയ്യ: സെക്രട്ടറി ഹുസൈന്‍ സഅദി കെ.സി റോഡ് പെരിയടുക്ക മഹല്ല് ജനറല്‍ സെക്രട്ടറി സുലൈമാന്‍ സഖാഫി അനുശോചിച്ചു.

KCN

more recommended stories