വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ആക്രമണം

 

ഉപ്പള: ഗുണ്ടാ സംഘത്തിന്റെ ആക്രമണത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് കുത്തേറ്റു. ഉപ്പള ശാന്തിഗുരിയിലെ കസായി മൂസയുടെ മകന്‍ ഇബ്രാഹിം (17), പത്വാടിയിലെ സാഹിറിന്റെ മകന്‍ മുഹമ്മദ് അഫ്സാന്‍ (13) എന്നിവര്‍ക്കാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രി എട്ട് മണിയോടെ മുസോടി സ്‌കൂളിന് സമീപത്ത് വെച്ചാണ് സംഭവം. വിവരമറിഞ്ഞ് കൂടുതല്‍ പോലീസ് സ്ഥലത്തെത്തി. പ്രതികള്‍ക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചു.

KCN

more recommended stories