സന്തോഷ് ട്രോഫി: സെമിയില്‍ കേരളത്തിന് തോല്‍വി

മഡ്ഗാവ്: സന്തോഷ് ട്രോഫി സെമിയില്‍ ആതിഥേയരായ ഗോവയോട് കേരളത്തിന് തോല്‍വി. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് കേരളം തോറ്റത്. മത്സരത്തിന്റെ 14, 36 മിനിറ്റുകളില്‍ നേടിയ ഇരട്ട ഗോളിലൂടെ ലിസ്ട്ടന്‍ കൊളാക്കോ ആദ്യ പകുതിയില്‍ ഗോവയ്ക്ക് വ്യക്തമായ ആധിപത്യം നല്‍കി. രണ്ടാം പകുതിയില്‍ ഉണര്‍ന്നു കളിച്ച കേരളത്തിനായി 62-ാം മിനിറ്റില്‍ രാഹുല്‍ വി രാജാണ് ഗോള് നേടിയത്. എന്നാല്‍ പിന്നീട് കേരളത്തെ ഫലപ്രദമായി തടഞ്ഞു നിര്‍ത്തിയ ഗോവ ജയമുറപ്പിക്കുകയായിരുന്നു. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഗോവ ബെംഗാളിനെ നേരിടും. ആദ്യ സെമിയില്‍ സഡന്‍ഡെത്തില്‍ മിസോറാമിനെ വീഴ്ത്തി ബംഗാള്‍ ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ചിരുന്നു.

KCN

more recommended stories