കേരളത്തിന്റെ കാലാവസ്ഥയുമായി യു.എ.ഇ

യു.എ.ഇ: കേരളത്തിലെ കാലവര്‍ഷത്തിന്റെ പ്രതീതിയുണര്‍ത്തി യുഎഇയില്‍ ശക്തമായ മഴ. ചിലയിടങ്ങളില്‍ അതിശക്തമായ പൊടികാറ്റുമുണ്ട് . ശക്തമായ മഴയെ തുടര്‍ന്ന് പല റോഡുകളിലും വെള്ളം കെട്ടിനിന്നതോടെ വന്‍ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ഇരുണ്ട് മൂടിയ അന്തരീക്ഷമാണ് നഗരത്തിലെല്ലാം.കാറ്റും ഇടിയും അകമ്പടിയായാണ് ചിലയിടങ്ങളില്‍ മഴപെയ്തത്.യു എ ഇ. അബുദാബി, ദുബായ്, ഷാര്‍ജ, അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍, ഫുജൈറ, റാസല്‍ഖൈമ തുടങ്ങിയയിടങ്ങളിലെല്ലാം തുടര്‍ച്ചയായി സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചു. അബുദാബി എയര്‍പോര്‍ട്ട്, അല്‍ ഐന്‍ എയര്‍പോര്‍ട്ട്, അല്‍ മക്തൂം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്നിവിടങ്ങളില്‍ നേരിയ അളവില്‍ മഴ പെയ്തു. പാതകളില്‍ മഴവെള്ളം നിറഞ്ഞതു കാരണം വാഹന ഗതാഗതം മന്ദഗതിയിലാണ്.

KCN

more recommended stories