അതിജീവനത്തിന്റെ പാതയില്‍ ബഡ്‌സ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

പെരിയ: പുതിയ പഠനവഴികള്‍ തേടുന്ന എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ പെരിയയിലെ മഹാത്മാ മോഡല്‍ ബഡ്‌സ് സ്‌കൂളില്‍ തുടങ്ങിയ കുടനിര്‍മ്മാണയൂണിറ്റ് വിജയപാതയില്‍.കഴിഞ്ഞവര്‍ഷം രക്ഷിതാക്കളും പഠിതാക്കളും അധികൃതരും ഒത്തുചേര്‍ന്നാണ് കുടനിര്‍മ്മാണയൂണിറ്റ് തുടങ്ങിയത്.18 വയസ്സ് പിന്നിട്ട സ്‌കൂളിലെ പഠിതാക്കളും അഞ്ച് അമ്മമാരും ചേര്‍ന്നാണ് കുടനിര്‍മ്മാണം നടത്തുന്നത്. നൂറുകണക്കിന് കുടകളാണ് ഇത്തരത്തില്‍ നിര്‍മിച്ചത്. കുടനിര്‍മാണത്തിലൂടെ ലഭിച്ച ലാഭവിഹിതം ഉപയോഗിച്ചാണ് ഇത്തവണ പുതിയ കുടനിര്‍മ്മാണയൂണിറ്റ് നടത്തുന്നത്. പടന്നക്കാട് നല്ല ഇടയന്‍ പള്ളിയിലെ ഫാ. ഷിന്റോയാണ് കുടനിര്‍മ്മാണകിറ്റ് ആദ്യമായി നല്‍കിയത്. ഒരു അധ്യയനവര്‍ഷം മുഴുവന്‍ നിര്‍മ്മിച്ച കുടകള്‍ വില്‍പന നടത്തിയതിലൂടെ മുപ്പതിനായിരത്തിലധികം രൂപ ലഭിച്ചിരുന്നു.

മദര്‍ പി.ടി.എ. പ്രസിഡന്റ് രജനി, ഷിജിലി, രാധ, മിനി, ചന്ദ്രാവതി എന്നിവരാണ് കുടനിര്‍മ്മാണയൂണിറ്റിന് നേതൃത്വം നല്‍കുന്നത്. മഴക്കാലമെത്തുംമുന്‍പേ പരമാവധി കുടകള്‍ നിര്‍മ്മിക്കാനാണ് ഇവരുടെ തീരുമാനം.

പുതിയ കുടനിര്‍മ്മാണയൂണിറ്റ് കെ.കുഞ്ഞിരാമന്‍ എം.എല്‍.എ. ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ശാരദ എസ്.നായര്‍ അധ്യക്ഷതവഹിച്ചു. ബി.വി.വേലായുധന്, കെ.ബിന്ദു, എം.ഇന്ദിര, കെ.കുമാരന്, സി.കെ.അരവിന്ദാക്ഷന്, വി.നാരായണന്, മുസ്തഫ പാറപ്പള്ളി, ചന്ദ്രാവതി പാക്കം, ദീപ പേരൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

KCN

more recommended stories