ടാങ്കറില്‍ നിന്നും സ്പിരിറ്റ് ഊറ്റിയെടുത്ത മൂന്നംഗസംഘം പിടിയില്‍

കാസര്‍കോട്: സംസ്ഥാനസര്‍ക്കാറിന്റെ ഡിസ്റ്റിലറിയിലേക്കുള്ള ടാങ്കറില്‍ നിന്നും സ്പിരിറ്റ് ഊറ്റിയെടുത്ത് കടത്തുകയായിരുന്ന മൂന്നംഗസംഘം പോലീസ് പിടിയിലായി. മഞ്ചേശ്വരം കുഞ്ചത്തൂരിലെ നാസറിനെയും മഹാരാഷ്ട്ര സ്വദേശികളായ രണ്ടുപേരെയും പോലീസ് അറസ്റ്റ് ചെയ്തു.ശനിയാഴ്ച വൈകുന്നേരം കാസര്‍കോട്ടുവെച്ചാണ് ഇവര്‍ കാറില്‍ മോഷ്ടിച്ചുകടത്തുകയായിരുന്ന 200 ലിറ്റര്‍ സ്പിരിറ്റ് സി ഐ അബ്ദുര്‍ റഹീം, കുമ്പള സി ഐ വി വി മനോജ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. സ്പിരിറ്റും കാറും കസ്റ്റഡിയിലെടുത്ത പോലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.ടാങ്കറിനകത്തുനിന്നും ഊറ്റിയെടുത്ത 200 ലിറ്റര്‍ സ്പിരിറ്റ് നിറച്ച കന്നാസുകള്‍ കാറില്‍ നിന്നും കണ്ടെടുത്തു.
പാലക്കാട്ടെ സര്‍ക്കാര്‍ ഡിസ്റ്റലറിയിലേക്ക് സ്പിരിറ്റ് കടത്തുകയായിരുന്ന ടാങ്കര്‍ലോറിയില്‍ നിന്നാണ് സ്പിരിറ്റ് ഊറ്റിയത്. മഞ്ചേശ്വരത്തെ എക്സൈസ് ചെക്ക്പോസ്റ്റുകളിലെത്തുന്ന ടാങ്കറുകളില്‍ നിന്നും തൂക്കം നോക്കിയ ശേഷമാണ് സ്പിരിറ്റ് ഊറ്റിയത്. ഇവരെ പോലീസ് കയ്യോടെ പിടികൂടുകയായിരുന്നു

KCN

more recommended stories