ജിഷ്ണു കേസ്; വൈസ് പ്രിന്‍സിപ്പല്‍ പിടിയില്‍

തിരുവനന്തപുരം: ജിഷ്ണു കേസിലെ മൂന്നാം പ്രതി നെഹ്‌റു കോളജ് വൈസ് പ്രിന്‍സിപ്പല്‍ എന്‍.ശക്തിവേല്‍ അറസ്റ്റില്‍. ഇന്ന് ഉച്ചയോടെ പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്. തമിഴ്‌നാട് സ്വദേശിയാണ് ശക്തിവേല്‍. കോയമ്പത്തൂരിലെ കിനാവൂര്‍ എന്ന സ്ഥലത്തു നിന്നാണ് അറസ്റ്റിലായത്. മൊബൈല്‍ ഫോണ്‍സിഗ്‌നല്‍ പിന്തുടര്‍ന്നാണ് പ്രതിയെ പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു.

തമിഴ്‌നാട് പൊലീസിന്റെ സഹായത്തോടു കൂടിയാണ് പ്രതിയെ പിടികൂടിയത്. മൂന്നു ദിവസമായി ബന്ധുവിന്റെ ഫാം ഹൗസിലായിരുന്നു താമസം. വൈകീട്ട് തൃശൂര്‍ പൊലീസ്‌ക്ലബ്ബിലേക്ക് കൊണ്ടുവരും.

മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈകോടതി നാളെ പരിഗണിക്കാനിരിക്കെയാണ് ശക്തിവേല്‍ പിടിയിലായിരിക്കുന്നത്. കോളജ് അധ്യാപകനായ പ്രവീണ്‍, മറ്റൊരു ജീവനക്കാരന്‍ എന്നിവരെയാണ് ഇനി പിടികിട്ടാനുള്ളത്. ഇവരെയും ഉടന്‍ തന്നെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്. ഇവരുടെ ജാമ്യാപേക്ഷയും കോടതി പരിഗണിക്കാനിരിക്കുകയാണ്.

KCN

more recommended stories