കെ.എം ഷാജഹാനെ സി-ഡിറ്റില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: മഹിജയുടെ സമരത്തിന് അനുഭാവം പ്രകടിപ്പിച്ചതിന് അറസ്റ്റുചെയ്ത് ജയിലിലടച്ച കെ.എം ഷാജഹാനെ സി-ഡിറ്റില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. കേരള സര്‍വീസ് റൂള്‍സ് പ്രകാരമാണ് സസ്‌പെന്‍ഷന്‍.

സര്‍ക്കാര്‍ ജീവനക്കാരനോ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരോ 48 മണിക്കൂറിലധികം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയേണ്ടിവന്നാല്‍ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യാമെന്നാണ് വ്യവസ്ഥ. സി-ഡിറ്റിലെ സയന്റിഫിക് ഓഫീസറാണ് ഷാജഹാന്‍. എന്നാല്‍, അദ്ദേഹം ഏറെക്കാലമായി അവധിയിലായിരുന്നു. ഷാജഹാന്‍ അടക്കമുള്ളവരുടെ ജാമ്യാപേക്ഷ കോടതി ചൊവ്വാഴ്ച പരിഗണിക്കാനിരിക്കെയാണ് സസ്‌പെന്‍ഷന്‍. ഷാജഹാനെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന പോലീസിന്റെ അപേക്ഷ കോടതി തള്ളിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന് ജയിലിലെത്തി ഷാജഹാനെ ഒരു മണിക്കൂര്‍ ചോദ്യം ചെയ്യാനുള്ള അനുവാദം മാത്രമാണ് കോടതി നല്‍കിയത്.

KCN

more recommended stories