മുഹിമ്മാത്ത് സില്‍വര്‍ ജൂബിലി; ഇന്‍വൈറ്റ് സമാപിച്ചു, പ്രവാസി കുടുംബ സംഗമം 25ന്

പുത്തിഗെ: ധാര്‍മ്മികതയിലൂന്നിയ കുടുംബാന്തരീക്ഷം സൃഷ്ടിക്കുന്നതിനായി മുഹിമ്മാത്ത് സില്‍വര്‍ ജൂബിലിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന പ്രവാസി കുടുംബ സംഗമം ഈ മാസം 25ന് രാവിലെ 10മണിക്ക് നടക്കും. ഇതിന്റെ ഭാഗമായി സംഘടിപ്പിച്ച ഇന്‍വൈറ്റ് ആലോചന സമിതി മീറ്റ് സമാപിച്ചു. ഇന്‍വൈറ്റ് ആലോചന സമിതി യോഗം ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസിയുടെ അധ്യക്ഷതയില്‍ ഐ.സി.എഫ് യു.എ.ഇ നാഷണല്‍ സംഘടനാ കാര്യ സെക്രട്ടറി പി.എം.എച്ച് എ ഹമീദ് ഉദ്ഘാടനം ചെയ്തു.

സംഘാടക സമിതി അംഗങ്ങള്‍: കെ.കെ അബ്ബാസ് ഹാജി (ചെയര്‍മാന്‍), ഹമീദ് ഹാജി പരപ്പ (ജന.കണ്‍വീനര്‍), യൂസുഫ് ഹാജി കളത്തൂര്‍ (ഫിനാന്‍സ് സെക്രട്ടറി), അബ്ബാസ് സഖാഫി മണ്‍ടമ, ബഷീര്‍ ഹാജി മുഗു, ശംസുദ്ദീന്‍ തളങ്കര ഖത്തര്‍ (വൈ.ചെയര്‍മാന്‍), ഹസൈനാര്‍ ബാഡൂര്‍ കുവൈത്ത്, അബ്ദുറഹ്മാന്‍ മുട്ടത്തൊടി, അബ്ദുല്ല പയോട്ട ബഹ്റൈന്‍, അമീര്‍ ഹസന്‍ (ജോ.കണ്‍വീനര്‍), അബ്ദുല്ല ഗുണാജെ (കോഡിനേറ്റര്‍). മുത്തലിബ് ഒമാന്‍, പാടി അബ്ദുല്ലക്കുഞ്ഞി ഹാജി, സമീം കന്തല്‍ (അംഗങ്ങള്‍).

KCN

more recommended stories