ആംബുലന്‍സ് ഏപ്രില്‍ 30ന് നല്‍കും

ദമ്മാം: മില്ലത്ത് സ്വാന്തനം ജി.സി.സി വാട്ട്സപ്പ് കുട്ടായ്മ കാസര്‍കോട് ജില്ലക്കായി നല്‍കുന്ന ആംബുലന്‍സ് ഏപ്രില്‍ 30ന് പടന്നക്കാട്ട് നടക്കുന്ന മെഹര്‍ 2017 എന്ന പരിപാടിയില്‍ ഐ.എന്‍.എല്‍ ദേശീയ അധ്യക്ഷന്‍ പ്രൊഫ. മുഹമ്മദ് സുലൈമാന്‍ സാഹിബ് പടന്നക്കാട് മെഹ്ബൂബെ മില്ലത്ത് ചാരിറ്റബ്ള്‍ സെന്ററിന് കൈമാറും. മന്ത്രിമാരുടെയും ഐ.എന്‍.എല്‍ ദേശിയ-സംസ്ഥാന നേതാക്കളും വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യ സാംസ്‌കാരിക നേതാക്കന്മാരും ആംബുലന്‍സ് കൈമാറുന്ന ചടങ്ങില്‍ പങ്കടുക്കുമെന്ന് കമ്മിറ്റി ഭാരവാഹികളായ ജലീല്‍ കെ പടന്നക്കാട്. ഹനീഫ് അറബി. അസീസ് തെക്കെപുറം, റഷീദ് ഉപ്പള, നബീല്‍ ഇരിക്കൂര്‍, അഡ്വ. ശൈഖ് ഹനീഫ്, ഹാരിസ് എസ് എ. ഹനീഫ് തുരുത്തി, സലാം കളനാട്, ലത്തീഫ് പള്ളിപ്പുഴ, ഹനീഫ കെ കെ. ഷബീര്‍ താനൂര്‍, ഉമ്മര്‍ കൂളിയങ്കാല്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു.

KCN

more recommended stories